Tuesday, April 7, 2026

ആറ് മാസത്തിനിടെ ആദ്യം: ഗ്രേറ്റർ ടൊറൻ്റോ ഭവന വിൽപ്പനയിൽ 1.7% വർധന

ടൊറൻ്റോ : മാർച്ചിൽ ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ വിൽപ്പന ആറ് മാസത്തിനിടെ ആദ്യമായി വർധിച്ചതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. അതേസമയം വീടുകളുടെ വില കുറഞ്ഞതായും ബോർഡ് അറിയിച്ചു. മാർച്ചിൽ 5,039 വീടുകളുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 1.7% വർധനവാണിത്. കൂടാതെ കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആദ്യമായാണ് വീടുകളുടെ വിൽപ്പന ഈ മേഖലയിൽ വർധിക്കുന്നത്. ഫെബ്രുവരിയെ അപേക്ഷിച്ച് 1.4% വർധനയും വീടുകളുടെ വിൽപ്പനയിൽ ഉണ്ടായതായി ബോർഡ് പറയുന്നു.

2025 മാർച്ചിനെ അപേക്ഷിച്ച് വീടുകളുടെ ശരാശരി വില 6.7% കുറഞ്ഞ് 1,017,796 ഡോളറായി. മാർച്ചിൽ വിപണിയിൽ 14,442 പുതിയ വീടുകൾ എത്തി. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.7% കുറവാണിത്. അതേസമയം ടൊറൻ്റോ നഗരത്തിൽ 2025 മാർച്ചിനെ അപേക്ഷിച്ച് 0.9 % കുറവിൽ കഴിഞ്ഞ മാസം 1,913 വിൽപ്പനയാണ് നടന്നത്. എന്നാൽ, GTA യുടെ ബാക്കി ഭാഗങ്ങളിൽ, വീടുകളുടെ വിൽപ്പന 2.1% ഉയർന്ന് 3,126 ആയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിറ്റാച്ച്ഡ് വീടുകളുടെ വിൽപ്പനയിൽ 5.2% വർധനയുണ്ടായി. കൂടാതെ കോണ്ടോ വിൽപ്പനയിൽ 1.7% വർധനയും രേഖപ്പെടുത്തി. അതേസമയം, സെമി-ഡിറ്റാച്ച്ഡ് വിപണിയുടെ വിൽപ്പനയിൽ വർഷം തോറും 6.9% ഇടിവുണ്ടായപ്പോൾ ടൗൺഹൗസുകളുടെ വിൽപ്പനയിൽ 1.7% കുറവുണ്ടായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!