Thursday, April 30, 2026

മുഖ്യമന്ത്രി സ്ഥാനത്തിനായി പോര് മുറുകുന്നു; സതീശനായി കോഴിക്കോട്ട് ഫ്ലക്സ് ബോർഡുകൾ

കോഴിക്കോട്: യുഡിഎഫ് അധികാരം പിടിച്ചാൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘സേവ് കോൺഗ്രസ് ഫോറം’ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

മാവൂർ റോഡ്, പ്രസ് ക്ലബ് ജങ്‌ഷൻ, സി.എച്ച്. മേൽപ്പാലം, ഡി.സി.സി ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് ഫ്ലക്സുകൾ ഉയർന്നത്. “ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങേണ്ടത് ക്യാപ്റ്റനാണ്; സതീശൻ മലയാളക്കരയെ നയിക്കട്ടെ” എന്ന വാചകമാണ് ബോർഡുകളിലുള്ളത്.

രമേശ് ചെന്നിത്തലയോ കെ.സി. വേണുഗോപാലോ നേതൃത്വത്തിലേക്ക് വരുന്നതിനെതിരെ പരോക്ഷമായ മുന്നറിയിപ്പും ഈ ഫ്ലക്സുകൾ നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഗ്രൂപ്പ് പോര് ശക്തമാകുന്നു എന്നതിന്റെ തെളിവായിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഇതിനെ കാണുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!