Tuesday, May 5, 2026

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: മലയാള സിനിമയിലെ പ്രമുഖ നടന്‍ സന്തോഷ് കെ. നായര്‍ (65) വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെ ആറരയോടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ ചികിത്സയില്‍ കഴിയവേ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം.

അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍. 1982-ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

നായകന്‍, വില്ലന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു അദ്ദേഹം. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് സന്തോഷിന്റെ അവസാന ചിത്രം. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം സൂപ്പര്‍താരം മോഹന്‍ലാലിന്റെ കോളേജ് ജൂനിയര്‍ കൂടിയായിരുന്നു. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!