Sunday, May 10, 2026

NBPNP, AIP ഡ്രോ; 373 പേർക്ക്‌ ഇൻവിറ്റേഷൻ

ഫ്രെഡറിക്ടൺ: ന്യൂബ്രൺസ്വിക്‌ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP), അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയുടെ ഏറ്റവും പുതിയ ഡ്രോയിൽ 373 ഉദ്യോഗാർത്ഥികൾക്ക്‌ ഇൻവിറ്റേഷൻ. 2026 ഏപ്രിൽ 30 മുതൽ മെയ് 3 വരെയുള്ള കാലയളവിൽ നടന്ന വിവിധ നറുക്കെടുപ്പുകളിലായാണ്‌ മൊത്തം പ്രവിശ്യ ഇമിഗ്രേഷൻ അപേക്ഷ നൽകാനുള്ള ക്ഷണം (ITA) അയച്ചത്‌. ഈ നറുക്കെടുപ്പിൽ സ്കിൽഡ് വർക്കർ സ്ട്രീം (Skilled Worker Stream) വഴി 200 പേർക്കും, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് സ്ട്രീം (Strategic Initiative Stream) വഴി 106 പേർക്കും, എക്സ്പ്രസ് എൻട്രി സ്ട്രീം (Express Entry Stream) വഴി 17 പേർക്കും ക്ഷണം ലഭിച്ചു. കൂടാതെ അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി 50 പേർക്കും അപേക്ഷാ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിൽ സ്കിൽഡ് വർക്കർ സ്ട്രീമിൽ മെയ് 1-ന് നടന്ന നറുക്കെടുപ്പിൽ ഹെൽത്ത് കെയർ മേഖലയിലുള്ളവർക്കും, മെയ് 3-ന് നടന്ന നറുക്കെടുപ്പിൽ എല്ലാ മേഖലയിലുള്ളവർക്കുമാണ് മുൻഗണന നൽകിയത്.

ന്യൂബ്രൺസ്വിക്‌ എക്സ്പീരിയൻസ്പാത്ത്‌വേയിൽ എല്ലാ തൊഴിൽ മേഖലകളെയും ഉൾപ്പെടുത്തിയുള്ള അവസാന നറുക്കെടുപ്പായിരുന്നു ഇത് എന്നത് ശ്രദ്ധേയമാണ്. മെയ് 4 മുതൽ ഹെൽത്ത് കെയർ, വിദ്യാഭ്യാസം, കൺസ്ട്രക്ഷൻ എന്നീ മൂന്ന് മേഖലകളിലേക്ക് മാത്രമായി ഈ സ്ട്രീം പരിമിതപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകർക്ക് പ്രവിശ്യയിലെ തൊഴിലുടമയിൽ നിന്നുള്ള ജോബ് ഓഫർ ഉണ്ടായിരിക്കണം. അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി അപേക്ഷിക്കുന്നവർക്ക് ട്രാൻസ്പോർട്ടേഷൻ, മാനുഫാക്ചറിംഗ് മേഖലകളിൽ അവസരമുണ്ട്. നോമിനേഷൻ ലഭിക്കുന്നവർക്ക് ഫെഡറൽ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ 600 അധിക പോയിന്റുകൾ ലഭിക്കുമെന്നതിനാൽ സ്ഥിരതാമസത്തിനുള്ള (PR) സാധ്യത വർദ്ധിക്കുമെന്നാണ്‌ സൂചന. നിലവിൽ AIP വഴിയുള്ള അപേക്ഷകൾക്ക് ഏകദേശം 40 മാസത്തെ പ്രോസസ്സിംഗ് സമയം കിട്ടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!