കേംബ്രിഡ്ജ്, ഒൻ്റാരിയോ : കേംബ്രിഡ്ജിൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഹെസ്‌പെലർ റോഡിലും ഷെൽഡൺ ഡ്രൈവിലും സമീപം അർദ്ധരാത്രി രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടമുണ്ടായതായി വാട്ടർലൂ റീജിയണൽ പോലീസ് പറഞ്ഞു.
ഹെസ്‌പലർ റോഡിലൂടെ വടക്കോട്ട് പോവുകയായിരുന്ന ഹ്യുണ്ടായ് കാർ തെക്കോട്ട് റോഡിലേക്ക് പോവുകയായിരുന്ന ടൊയോട്ട കാറുമായി കൂട്ടിയിടിക്കുയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കൂട്ടിയിടിയുടെ ഫലമായി ടൊയോട്ട കാർ മറിയുകയും കാറിലുണ്ടായിരുന്ന ഫ്ലോറിഡയിൽ നിന്നുള്ള 51 കാരനായ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പോലീസ് അറിയിച്ചു. ഹ്യുണ്ടായ് കാറിൽ സഞ്ചരിച്ചിരുന്ന പിക്കറിംഗിൽ നിന്നുള്ള 30 വയസ്സുകാരനും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
ഹ്യുണ്ടായ് ഡ്രൈവറായ വെല്ലണ്ട് സ്വദേശിയായ 22കാരനെ ഗുരുതര പരിക്കുകളോടെ റീജിയണൽ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. സ്ഥലത്ത് അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തിന് ദൃക്‌സാക്ഷികളോ എന്തെങ്കിലും വിവരമോ ഉള്ളവർ പോലീസിനെ 519-570-9777 എന്ന നമ്പറിലോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായി 1-800-222-8477 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.