Tuesday, July 21, 2026

വിചാരിച്ച കാര്യം സാധിച്ചെടുക്കുന്നതിൽ മിടുക്കൻ’; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഉഷയ്ക്കും നാലാമത്തെ കുഞ്ഞ്

വാഷിങ്ടൻ ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഭാര്യ ഉഷ വാൻസിനും നാലാമത്തെ കുട്ടി ജനിച്ചു. അലക് നീൽ വാൻസ് എന്നാണ് ആൺകുഞ്ഞിനു പേരിട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് വാൻസ് ദമ്പതികൾ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ റീഡ് നാഷനൽ മിലിട്ടറി മെഡിക്കൽ സെന്ററിലായിരുന്നു കുഞ്ഞിന്റെ ജനനം.

‘‘ഉഷയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. കുഞ്ഞനിയനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് മറ്റ് മക്കൾ’’ – എക്സിൽ പങ്കുവച്ച കുറിപ്പിൽ ജെ.ഡി. വാൻസ് കുറിച്ചു. ഒപ്പം മികച്ച പരിചരണം നൽകിയ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെയും വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിലെയും ഡോക്ടർമാർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ 150 വർഷത്തിനിടെ, ഔദ്യോഗിക പദവിയിലിരിക്കെ ഒരു യുഎസ് വൈസ് പ്രസിഡന്റിനു കുഞ്ഞ് ജനിക്കുന്നത് ഇതാദ്യമായാണ്. ഇവാൻ (2017), വിവേക് (2020), മിരാബെൽ (2021) എന്നിവരാണ് മറ്റ് മക്കൾ. യേൽ ലോ സ്കൂളിലെ പഠനകാലത്താണ് ഒഹായോ സ്വദേശിയായ ജെ.ഡി. വാൻസും ഇന്ത്യൻ വംശജരായ ദമ്പതികളുടെ മകളായ ഉഷയും പരിചയപ്പെടുന്നത്. 2013ൽ ബിരുദം നേടിയ ഇവർ 2014ൽ വിവാഹിതരായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!