ന്യൂഡൽഹി∙ നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അഭിജീത് മോദിയെ വിമർശിച്ചത്.
‘നത്തിങ് ഈസ് മോർ ഇംപോർട്ടന്റ് ദാൻ ദ് വെൽഫയർ ഓഫ് ദ് യൂത്ത്’ എന്നാണ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. അതായത് മറ്റെന്തിനേക്കാളും പ്രാധാന്യം യുവാക്കളുടെ ക്ഷേമത്തിനാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകളാണ് ദീപ്കെ വിമർശിച്ചത്.
https://x.com/narendramodi/status/2080135258142617785
തന്റെ എക്സ് അക്കൗണ്ടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ ചിത്രം നൽകി അതിന് താഴെ ‘ഹായ്. എന്റെ പേര് നത്തിങ്’ എന്നാണെന്നാണ് ദീപ്കെ കുറിച്ചത്. മോദിയുടെ പോസ്റ്റും അദ്ദേഹത്തിന്റെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
സിജെപി ജന്തർ മന്തറിൽ നടത്തുന്ന സമരം ശക്തമായതിന് പിന്നാലെയാണ് നീറ്റ് വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കർശനമായ ശിക്ഷ നടപ്പിലാക്കാനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നും മോദി പറഞ്ഞിരുന്നു. എന്നാൽ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാകു എന്നാണ് സിജെപിയുടെ നിലപാട്.
