കാല്‍ഗറി: ആല്‍ബര്‍ട്ടയില്‍ നിര്യാതനായ മലയാളി യുവാവ് ജിന്റോ ജോസിനായി ഗോ ഫണ്ട് ആരംഭിച്ചു. ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (AHS) ജീവനക്കാരനും മലപ്പുറം പെരിന്തല്‍മണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിന്റോ ജോസാണ് തിങ്കളാഴ്ച്ച (ഓഗസ്റ്റ് 3) അപ്രതീക്ഷിതമായി മരണപ്പെട്ടത്. 2012-ലാണ് ജിന്റോ കാനഡയിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മക ഇടപെടല്‍ കൊണ്ടും ശ്രദ്ധേയനായിരുന്നു ജിന്റോ. വിവിധ സാമൂഹിക-കാരുണ്യ പ്രവര്‍ത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും കമ്മ്യൂണിറ്റിയില്‍ ശ്രദ്ധേയമായിരുന്നു. ഭാര്യയും, എട്ടും രണ്ടും വയസ്സുള്ള രണ്ട് മക്കളുമുള്ള കുടുംബമാണ് ജിന്റോയ്ക്ക്.
ഗോ ഫണ്ട് ലിങ്ക്: https://gofund.me/4a3cb8f20
