ഹാലിഫാക്‌സ്: പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ (P.E.I) പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ കുറവ്. ഒറ്റരാത്രികൊണ്ട് നടത്തിയ അപ്രതീക്ഷിത വില പരിഷ്‌കരണത്തെ തുടര്‍ന്ന് ഇന്ധനവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
റെഗുലര്‍ സെല്‍ഫ് സെര്‍വ് പെട്രോള്‍ ലിറ്ററിന് 9.8 സെന്റ് കുറഞ്ഞ് 183.9 സെന്റിലെത്തി. ഡീസല്‍ ലിറ്ററിന് 11.5 സെന്റ് കുറഞ്ഞ് 231.6 സെന്റായാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, നോവസ്‌കോഷ, ന്യൂബ്രണ്‍സ്വിക് എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി ഇന്ധനവിലയില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഈ മേഖലകളില്‍ ബുധനാഴ്ച അപ്രതീക്ഷിത വില പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നിരുന്നു.
