മസ്‌കത്ത്: ഒമാനിലെ ആകെ ജനസംഖ്യ ജൂണ്‍ അവസാനത്തോടെ 53,98,645 ആയി ഉയര്‍ന്നതായി ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കി. 2025 ജൂണ്‍ അവസാനത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യയില്‍ 1.7 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 30,63,949 പേര്‍ ഒമാനി പൗരന്മാരാണ്. ഇത് ആകെ ജനസംഖ്യയുടെ 56.75 ശതമാനമാണ്. നിലവില്‍ 23,34,696 പ്രവാസികളാണ് രാജ്യത്ത് കഴിയുന്നത്.

ഗവര്‍ണറേറ്റുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വസിക്കുന്നത് തലസ്ഥാനമായ മസ്‌കത്തിലാണ്. 5,42,619 പേരാണ് മസ്‌കത്തിലുള്ളത്. 9,47,147 ആളുകളുമായി നോര്‍ത്ത് അല്‍ ബാത്തിന രണ്ടാം സ്ഥാനത്തും, 5,90,160 ആളുകളുമായി സൗത്ത് അല്‍ ബാത്തിന മൂന്നാം സ്ഥാനത്തുമുണ്ട്.
