കോഴിക്കോട്: ചാലപ്പുറം ‘ചിത്ര’യിൽ കെ.സി. ഭാരതി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സാമൂതിരി ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്ന പരേതനായ സി. പ്രഭാകരന്റെ ഭാര്യയാണ്.
മക്കൾ: ഗീത നാരായണൻ, കെ. നർമദ, കെ. സന്ധ്യ, ഗോകുൽ ചന്ദ്രൻ (USA), ഡോ. കൃഷ്ണ കിഷോർ ( ഏഷ്യാനെറ്റ് ന്യൂസ് USA ).
മരുമക്കൾ: അഡ്വ. കെ.വി. നാരായണൻ, ഗീത ചന്ദ്രൻ (USA), വിദ്യ കിഷോർ (USA).
കൊച്ചുമക്കൾ: നന്ദിത ഹരീഷ്, അർജുൻ ചന്ദ്രൻ, സംഗീത കിഷോർ.
സംസ്കാരം വെള്ളിയാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
