Monday, September 7, 2026

റോജേഴ്‌സ് സ്റ്റേഡിയത്തില്‍ ഗുരുതര നാശനഷ്ടം; അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന് നഗരസഭ

ടൊറന്റോ: ബുധനാഴ്ച വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ ടൊറന്റോയിലെ റോജേഴ്സ് സ്റ്റേഡിയത്തിന് (Rogers Stadium) കനത്ത നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന്, കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേഡിയം അധികൃതര്‍ക്ക് സിറ്റി ഓഫ് ടൊറന്റോ ‘ഓര്‍ഡര്‍ ടു റെമഡി അണ്‍സേഫ് ബില്‍ഡിങ്’ ഉത്തരവ് നല്‍കി. നോര്‍ത്ത് യോര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന, 50,000 പേര്‍ക്ക് ഇരിക്കാവുന്ന ഈ തുറന്ന സ്റ്റേഡിയം വ്യാഴാഴ്ച നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്.

പ്രസിദ്ധ റോക്ക് സംഗീത ബാന്‍ഡായ ‘എസി/ഡിസി’യുടെ (AC/DC) സംഗീതപരിപാടി സെപ്റ്റംബര്‍ 16-ന് ഈ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നിരുന്നു. നിലവില്‍ ഷോ റദ്ദാക്കുകയോ തീയതി മാറ്റുകയോ ചെയ്തിട്ടില്ല. കനത്ത കാറ്റില്‍ സ്റ്റേഡിയത്തിന്റെ സ്ട്രക്ചറുകളും ഇരിപ്പിടങ്ങളും തകരുകയും, താത്കാലിക നിര്‍മ്മാണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വ്യൂയിങ് സ്റ്റേഷനുകള്‍, ടെന്റുകള്‍, ഷിപ്പിങ് കണ്ടെയ്‌നറുകള്‍ എന്നിവ മറിഞ്ഞുവീണു.

വന്‍ അപകടസാധ്യത മുന്നില്‍ കണ്ട് സ്റ്റേഡിയം പൂര്‍ണ്ണമായും സുരക്ഷിതമാക്കാന്‍ ടൊറന്റോ നഗരസഭ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ലൈവ് നേഷന്‍ കാനഡയ്ക്ക് (Live Nation Canada) നല്‍കി:

  • തകരാര്‍ സംഭവിച്ച ഭാഗങ്ങളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുക.
  • ലൈസന്‍സുള്ള ഒരു പ്രൊഫഷണല്‍ എഞ്ചിനീയറെ നിയമിച്ചു
  • സ്റ്റേഡിയത്തിന്റെ സുരക്ഷാ പരിശോധന നടത്തുക.
  • സെപ്റ്റംബര്‍ 8-നകം തകരാറുകളുടെ വിവരങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
  • എഞ്ചിനീയര്‍ നിര്‍ദ്ദേശിക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക.
  • സ്റ്റേഡിയം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി സെപ്റ്റംബര്‍ 11-നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

സുരക്ഷ പൂര്‍ണ്ണമായും ഉറപ്പാക്കാതെ കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും, ചിലപ്പോള്‍ ഈ വര്‍ഷം എസി/ഡിസി ഷോ നടത്താന്‍ സാധിച്ചേക്കില്ലെന്നും കൗണ്‍സിലര്‍ ജെയിംസ് പാസ്റ്റര്‍നാക് വ്യക്തമാക്കി. എന്നാല്‍ പരിപാടി നീട്ടിവെച്ചാലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് സംഗീതാസ്വാദകര്‍ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!