അറ്റലാന്റിക്: പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ (P.E.I.) സമ്മര്‍സൈഡില്‍ സോളാര്‍ ബാറ്ററി പ്ലാന്റിലുണ്ടായ വന്‍ തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സമ്മര്‍സൈഡ് സണ്‍ബാങ്ക് സോളാര്‍/ബാറ്ററി ഫാമില്‍ (Summerside Sunbank Solar/Battery Farm) തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.
സാഹചര്യം കണക്കിലെടുത്ത് സൗത്ത് ഡ്രൈവിലും മാക്കെന്‍സി ഡ്രൈവ് മുതല്‍ ബേവ്യൂ ഡ്രൈവ് വരെയുള്ള പ്രദേശങ്ങളിലുമുള്ള താമസക്കാരോടും സ്ഥാപനങ്ങളോടും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ (Shelter-in-place) പൊലീസും ഫയര്‍ഫോഴ്‌സും നിര്‍ദ്ദേശിച്ചു.

സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അടിയന്തര സേനാ വിഭാഗം ആവശ്യപ്പെട്ടു:
- വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ വാതിലുകളും ജനലുകളും അടച്ചിടുക.
- എയര്‍ കണ്ടീഷണറുകള്‍ ഉള്‍പ്പെടെയുള്ള വെന്റിലേഷന്‍ സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും ഓഫാക്കുക.
- തീപിടുത്തമുണ്ടായ മേഖലയിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കുക.
പോലീസും ഫയര്‍ഫോഴ്‌സ് അടക്കമുള്ള അടിയന്തര സേനകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 21.6 മെഗാവാട്ട് ശേഷിയുള്ള ഈ സോളാര്‍ ഫാം 2024-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
