Tuesday, September 8, 2026

സൗദിക്കെതിരെ ഹൂതികളുടെ ആക്രമണം; 73 സിവിലിയന്‍മാര്‍ക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടുനിന്ന ആക്രമണത്തില്‍ അബ്ഹ, ഖമീസ് മുശൈത്, ജിസാന്‍, നജ്‌റാന്‍ എന്നീ നഗരങ്ങളിലെ സിവിലിയന്‍, സാമ്പത്തിക കേന്ദ്രങ്ങളെയാണ് ഹൂതികള്‍ ലക്ഷ്യമിട്ടത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കി.

ഹൂതികളുടെ ഈ നീക്കം സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ദേശീയ ആസ്തികളും സിവിലിയന്‍ കേന്ദ്രങ്ങളും തകര്‍ക്കാനുള്ള നീക്കം ഹൂതികളുടെ ശത്രുതാപരമായ സമീപനമാണ് കാണിക്കുന്നതെന്നും, സമാധാനശ്രമങ്ങളെ അവര്‍ നിരസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ സൈനിക നടപടികളും സ്വീകരിക്കുമെന്നും സഖ്യസേനാ കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, യെമനില്‍ സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഹൂതി വക്താവിന്റെ അവകാശവാദം. സൗദി നേതൃത്വത്തില്‍ യെമനിലെ ജയിലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് തടവുകാര്‍ കൊല്ലപ്പെട്ടതായും ഹൂതികള്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണത്തോട് സൗദി സഖ്യസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!