Sunday, September 13, 2026

കാല്‍ഗറിയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശം

കാല്‍ഗറി: കാല്‍ഗറിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എന്‍വയോണ്‍മെന്റ് കാനഡ മൂടല്‍മഞ്ഞ് മുന്നറിയിപ്പ് (Fog Advisory) പുറപ്പെടുവിച്ചു.

ചില പ്രദേശങ്ങളില്‍ കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നതായി രാവിലെ 5:59-ഓടെ നല്‍കിയ യെല്ലോ മുന്നറിയിപ്പില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാവിലെ വൈകുന്നതോടെ മൂടല്‍മഞ്ഞ് നീങ്ങാന്‍ സാധ്യതയുണ്ടെങ്കിലും യാത്രകള്‍ അപകടകരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

വാഹനം ഓടിക്കുമ്പോള്‍ ലൈറ്റുകള്‍ തെളിക്കാനും, വേഗത കുറയ്ക്കാനും, മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!