ന്യൂബ്രണ്‍സ്വിക്: ന്യൂബ്രണ്‍സ്വിക്കില്‍ മോഷ്ചിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് 27-കാരനായ യുവാവ് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 6:30-ഓടെ ഡ്രമ്മണ്ട് പ്രദേശത്തെ സൂതര്‍ലാന്‍ഡ് ബ്രൂക്ക് റോഡിലാണ് അപകടമുണ്ടായതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു.
റോഡിലെ വളവ് തിരിയുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട മോട്ടോര്‍സൈക്കിള്‍ അന്ന് രാവിലെ സെന്റ്-ആന്ഡ്രെയിലെ ഒരു വസതിയില്‍ നിന്ന് മോഷ്ചിക്കപ്പെട്ടതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

യുവാവിന്റെ മരണ കാരണം വ്യക്തമാകുന്നതിനായി പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. അപകട പുനര്‍നിര്‍മ്മാണ വിദഗ്ദ്ധരുടെ (Collision Reconstructionist) സഹായത്തോടെ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
