Monday, September 14, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം: GCC രാജ്യങ്ങളും ഇറാനും തമ്മില്‍ ഒമാനില്‍ നടക്കേണ്ട ചര്‍ച്ച മാറ്റിവെച്ചു

ടെഹ്‌റാന്‍: ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഇന്ന് ഒമാനില്‍ നടത്താനിരുന്ന ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സംബന്ധിച്ച ചര്‍ച്ച മാറ്റിവെച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മക സംഭാഷണങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന ഇറാഖ് ഒഴികെയുള്ള രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനം. ചര്‍ച്ച മാറ്റിവെച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം ഇറാന്റെ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഹൂതി ആക്രമണത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ എണ്ണ പൈപ്പ് ലൈന് തകരാര്‍ സംഭവിച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!