Friday, September 18, 2026

നെസ്ലെ ബേബി ഫുഡിന് നിലവാരമില്ല; നിയമ നടപടിയുമായി FSSAI

മുംബൈ: പ്രമുഖ ഭക്ഷ്യോല്പന്ന സ്ഥാപനമായ നെസ്ലെ ഇന്ത്യക്കെതിരെ നിയമ നടപടിയുമായി എഫ്എസ്എസ്എഐ. കുട്ടികള്‍ക്കുള്ള പോഷകാഹാര ഉല്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി. നെസ്ലെയുടെ നാന്‍ എക്‌സെല്ല പ്രോ സ്റ്റേജ് 1, ലാക്ടോജന്‍ പ്രോ 1, മറ്റൊരു ഫോളോ-അപ്പ് ഫോര്‍മുല എന്നീ ഉല്പന്നങ്ങള്‍ക്കെതിരെയാണ് പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ ഉല്പന്നങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങളിലെ അവകാശവാദങ്ങളാണ് നടപടിയെടുക്കാന്‍ കാരണം. നാന്‍ എക്സെല്ല പ്രൊ സ്റ്റേജ് 1ല്‍ ‘5എച്ച്എംഒ’, ‘വേ പ്രോട്ടീന്‍’ എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുണ്ടായിരുന്നു. ലാക്ടജന്‍ പ്രൊ 1ല്‍ ‘പെട്ടെന്ന് ദഹിക്കും’ എന്ന അവകാശവാദവുമുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നെസ്ലെ ഇന്ത്യയോട് ആവശ്യപ്പെട്ടതായി എഫ്എസ്എസ്എഐ പറഞ്ഞു. കുഞ്ഞുങ്ങളുടെ ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന 2020ലെയും 1992ലെയും നിയമങ്ങള്‍ ഈ ഉല്‍പ്പന്നങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.

നെസ്ലെയുടെ ഫോളോ-അപ്പ് ഫോര്‍മുല സാമ്പിള്‍ പരിശോധനയില്‍ അതില്‍ അടങ്ങിയിരിക്കേണ്ട ബയോട്ടിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളെക്കാള്‍ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നടത്തിയ പുനഃപരിശോധനയിലും ഗുണനിലവാരമില്ലെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്എസ്എസ്എഐ കര്‍ശന നടപടികളിലേക്ക് നീങ്ങിയത്. നെസ്ലെക്കെതിരെ നിയമനടപടികള്‍ വന്നതിന് പിന്നാലെ സെന്‍സെക്‌സില്‍ സെസ്ലെ ഇന്ത്യയുടെ ഓഹരിയുടെ മൂല്യം രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!