Thursday, September 24, 2026

മാസപ്പടി കേസ്: ED റിപ്പോർട്ട് SITക്ക് കൈമാറി DGP

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ വിവരങ്ങളും രേഖകളും എസ്ഐടി വിശദമായി പരിശോധിക്കും.

ഇ ഡിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകൾ, രേഖകൾ, മറ്റ് വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം തുടർനടപടികളിലേക്ക് കടക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഇ ഡിയിൽ നിന്ന് കൂടുതൽ വിവരങ്ങളും രേഖകളും ആവശ്യപ്പെടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

സിഎംആർഎൽ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളവരുടേയും മൊഴി രേഖപ്പെടുത്താൻ എസ്ഐടി നീക്കം നടത്തുന്നുണ്ട്.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷം കേസിൽ കൂടുതൽ അന്വേഷണം നടത്താനാണ് എസ്ഐടിയുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!