Saturday, September 26, 2026

ടൊറന്റോയിൽ വീടിന് തീപിടിച്ചു; ആളപായമില്ല

ടൊറന്റോ: നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് വീടിന് തീപിടിച്ചു. ആളപായമില്ല. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മുമ്പാണ് ജെറാർഡ് സ്ട്രീറ്റ് ഈസ്റ്റിനും ജോൺസ് അവന്യൂവിനും സമീപം തീപിടിത്തമുണ്ടായത്. ടൊറന്റോ അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീ പിന്നീട് നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു.

അഗ്നിശമനസേന സ്ഥലത്ത് എത്തിയതോടെ ജെറാർഡ് സ്ട്രീറ്റ് ഈസ്റ്റിൽ ജോൺസ് അവന്യൂവിനും മാർജറി അവന്യൂവിനും ഇടയിൽ ഇരുദിശകളിലുമുള്ള ഗതാഗതത്തിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ജെറാർഡ് സ്ട്രീറ്റ് ഈസ്റ്റ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

അതേസമയം, ഗാൽറ്റ് അവന്യൂവിൽ ജെറാർഡ് സ്ട്രീറ്റ് ഈസ്റ്റിന് വടക്കുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം തുടരുകയാണ്. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!