Friday, October 2, 2026

ബാരി നഗരത്തിലെ താത്കാലിക താവളങ്ങള്‍ പൂര്‍ണ്ണമായി ഒഴിപ്പിച്ചു: മേയര്‍

ബാരി: ബാരി പൂര്‍ണ്ണമായും താവളമുക്തമായതായി മേയര്‍ അലക്‌സ് നട്ടാള്‍ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ അനധികൃത താവളങ്ങളും മയക്കുമരുന്ന് ഉപയോഗവും അക്രമങ്ങളും വര്‍ധിച്ചതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബാരിയില്‍, പിന്നീട് നടത്തിയ തുടര്‍ച്ചയായ നടപടികളുടെ വിജയമായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്. ഒക്ടോബര്‍ 1 വ്യാഴാഴ്ച വൈകുന്നേരം 3:30-ഓടെ ബാരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരൊറ്റ സ്ഥലത്തുപോലും ഇനി ഇത്തരം താവളങ്ങള്‍ അവശേഷിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ മേയര്‍ വ്യക്തമാക്കി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ നഗരസഭാ പരിധിയിലെ 221 താല്‍ക്കാലിക താവളങ്ങളാണ് അധികൃതര്‍ ഒഴിപ്പിച്ചത്. നിലവില്‍ ഹൈവേ 400-ന് സമീപമുള്ള പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ മാത്രമാണ് ഒരെണ്ണം അവശേഷിക്കുന്നത്. ഈ പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ പുനരധിവാസവും മാനസികാരോഗ്യ പിന്തുണയും നല്‍കാനും ഒന്റാരിയോ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മേയര്‍ അറിയിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് നഗരസഭ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പൊതുസ്ഥലങ്ങള്‍ കൈയേറുന്നതിനും ഫുട്പാത്തുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനുമെതിരെ കര്‍ശന ചട്ടങ്ങള്‍ നരഗസഭ കൊണ്ടുവന്നിരുന്നു. പോലീസിന് നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പുതിയ ബൈലോയും (By-law 2025-110) നടപ്പിലാക്കി. മാനസികാരോഗ്യ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ഷെല്‍ട്ടറുകള്‍ക്കും ചികിത്സയ്ക്കുമായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ അലക്‌സ് നട്ടാള്‍ ഫെഡറല്‍-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പൊതുജന ഒപ്പുശേഖരണം നടത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന്, ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ബാരിയിലെ ഏറ്റവും വലിയ താവളങ്ങളിലൊന്നായ ‘മില്ലിഗന്‍സ് പോണ്ട്’ സന്ദര്‍ശിക്കുകയും കൂടുതല്‍ പ്രൊവിന്‍ഷ്യല്‍ സഹായം നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. 2025 പൊതുസ്ഥലങ്ങളിലെ താവളങ്ങള്‍ പൂര്‍ണ്ണമായി ഒഴിപ്പിച്ചെങ്കിലും സെപ്റ്റംബര്‍ 9-ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും പ്രാബല്യത്തില്‍ തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!