അറ്റ്‌ലാന്റിക്: മാരിടൈം പ്രവിശ്യകളില്‍ ഇന്ധനവിലയില്‍ പ്രകടമായ മാറ്റങ്ങള്‍ രേഖപ്പെടുത്തി. പെട്രോള്‍ വിലയില്‍ ചെറിയ തോതില്‍ കുറവുണ്ടായപ്പോള്‍ നോവ സ്‌കോഷ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഡീസല്‍ വില വര്‍ധിച്ചു. അതേസമയം, ന്യൂബ്രണ്‍സ്വിക്കില്‍ പെട്രോളിനൊപ്പം ഡീസല്‍ വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിവിധ പ്രവിശ്യകളിലെ പുതിയ നിരക്കുകള്‍:
നോവസ്‌കോഷ (Nova Scotia):
ഹാലിഫാക്‌സ് മേഖലയില്‍ പെട്രോള്‍ ലിറ്ററിന് 2 സെന്റ് കുറഞ്ഞ് കുറഞ്ഞ നിരക്ക് 191.7 സെന്റായി. എന്നാല്‍ ഡീസല്‍ വില ലിറ്ററിന് 3.6 സെന്റ് വര്‍ധിച്ച് 265.5 സെന്റിലെത്തി. കെയ്പ് ബ്രെറ്റണില്‍ പെട്രോളിന് കുറഞ്ഞ നിരക്ക് 193.6 സെന്റും ഡീസലിന് 267.5 സെന്റുമണ്.

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (Prince Edward Island):
ഇവിടെ പെട്രോള്‍ വിലയില്‍ 2.3 സെന്റിന്റെ കുറവുണ്ടായതോടെ പുതിയ കുറഞ്ഞ നിരക്ക് ലിറ്ററിന് 202.9 സെന്റായി. എന്നാല്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 4.6 സെന്റിന്റെ വര്‍ധനയുണ്ടായി, പുതിയ കുറഞ്ഞ നിരക്ക് 256.7 സെന്റാണ്.
ന്യൂ ബ്രണ്‍സ്വിക് (New Brunswick):
ന്യൂ ബ്രണ്‍സ്വിക്കില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 0.6 സെന്റ് കുറഞ്ഞ് പരമാവധി നിരക്ക് ലിറ്ററിന് 195.2 സെന്റായി. ഡീസല്‍ വിലയില്‍ ലിറ്ററിന് 5.6 സെന്റിന്റെ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്; പുതിയ പരമാവധി നിരക്ക് 269.6 സെന്റാണ്.
