ടൊറന്റോ: ടൊറന്റോയിലെ നോർത്ത് യോർക്കിൽ വീടിനുള്ളിൽ ഒരു പുരുഷനെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ക്രൂരമായ മർദ്ദനമേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിന്റെ പ്രത്യേക സംഘം (Homicide Investigation) അന്വേഷണ ആരംഭിച്ചു.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെ നോർത്ത് യോർക്കിലെ ലോറൻസ് അവന്യൂ വെസ്റ്റിനും വില്യം ആർ. അലൻ റോഡിനും സമീപമുള്ള ഒരു വസതിയിൽ അക്രമം നടക്കുന്നതായി ടൊറന്റോ പൊലീസിന് അടിയന്തര സന്ദേശം ലഭിക്കുന്നത്. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ ഗുരുതരമായി പരുക്കേറ്റ നിലയിൽ ഒരു പുരുഷനെ കണ്ടെത്തുകയും, ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു.

പൊലീസ് എത്തുന്നതിന് തൊട്ടുമുൻപ് തന്നെ പ്രതി വസതിയിൽ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ഊർജ്ജിതമായ തിരച്ചിലിലാണ് പൊലീസ്.
ടൊറന്റോ പൊലീസിന്റെ ഹോമിസൈഡ് വിഭാഗം കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ കൊലപാതകത്തിന് പിന്നിലെ കാരണങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
