എഡ്മിന്റണ്‍: കാനഡയില്‍ വന്‍ തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയപ്പോഴും ആല്‍ബര്‍ട്ട പ്രവിശ്യയില്‍ തൊഴില്ലായ്മ നിരക്കില്‍ ആശ്വാസകരമായ കുറവ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ (Statistics Canada) പുറത്തുവിട്ട 2026 സെപ്റ്റംബറിലെ ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ആല്‍ബര്‍ട്ടയിലെ തൊഴില്ലായ്മ നിരക്ക് 6.4 ശതമാനമായി താഴ്ന്നു. ഓഗസ്റ്റില്‍ ഇത് 6.8 ശതമാനമായിരുന്നു.
സെപ്റ്റംബറില്‍ കാനഡയുടെ ദേശീയ തൊഴില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയര്‍ന്നപ്പോഴാണ് ആല്‍ബെര്‍ട്ട ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ പ്രവിശ്യയില്‍ തൊഴിലവസരങ്ങളില്‍ 0.9 ശതമാനത്തിന്റെ വര്‍ധനയുണ്ടായി (23,000 പുതിയ തൊഴിലുകള്‍). അതേസമയം, വിദ്യാഭ്യാസ സേവന മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലവസരങ്ങളില്‍ ഒന്‍പത് ശതമാനത്തിന്റെ (17,000 തൊഴിലുകള്‍) കുറവുണ്ടായതായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

എഡമിന്റണ് (Edmonton): പ്രധാന നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തൊഴില്ലായ്മ നിരക്ക് എഡ്മിന്റണിലാണ്; മാറ്റമില്ലാതെ 6.9 ശതമാനമായി തുടരുന്നു.
കാല്‍ഗറി (Calgary): ഓഗസ്റ്റിലെ 6.7 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 6.3 ശതമാനമായി കുറഞ്ഞു.
റെഡ് ഡിയര്‍ (Red Deer): വലിയ തോതിലുള്ള മുന്നേറ്റമാണ് നഗരത്തിലുണ്ടായത്. ഓഗസ്റ്റിലെ 7.3 ശതമാനത്തില്‍ നിന്ന് ഒരു ശതമാനം കുറഞ്ഞ് 6.3 ശതമാനത്തിലെത്തി.
ലെത്ത്ബ്രിഡ്ജ് (Lethbridge): വലിയ മാറ്റങ്ങളില്ലാതെ ഓഗസ്റ്റിലെ 5.6 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറഞ്ഞു.
