Saturday, October 10, 2026

സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, നൂറുകണക്കിന് പേർക്ക് പരിക്ക്

സൗദി അറേബ്യയിൽ വിമാനത്താവളത്തിൽ മിസൈൽ ആക്രമണമുണ്ടായതിനെത്തുടർന്ന് 12 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവള ടെർമിനലിന് സമീപം പുക ഉയരുന്നതിന്റെയും യാത്രക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടിലുണ്ട്.

ആക്രമണത്തെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും ചില വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തായും ആണ് ലഭിക്കുന്ന വിവരങ്ങൾ .
സംഭവത്തിനു പിന്നാലെ വിമാനത്താവള പരിസരത്ത് സുരക്ഷ ശക്തമാക്കുകയും യാത്രക്കാർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകുകയും ചെയ്തു .വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ തങ്ങളുടെ പൗരന്മാരോട് വിമാനത്താവളത്തിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിന് മറുപടി നൽകുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയ്ക്കൊപ്പം അമേരിക്ക ഇടപെടണമെന്ന ആവശ്യവും യുഎസ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നതായി വിവരങ്ങളുണ്ട്.


യെമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!