Sunday, October 11, 2026

പൊലീസ് കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ ഉള്‍പ്പെടെയുള്ള CJP നേതാക്കളെ വിട്ടയച്ചു

ഡല്‍ഹി: പൊലീസ് കസ്റ്റഡിയിലായിരുന്ന സിജെപി (CJP) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം മോചിപ്പിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിനിടെ കസ്റ്റഡിയിലായ പ്രമുഖ ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിയെ പുലര്‍ച്ചെ മൂന്ന് മണിയോടെ വിട്ടയച്ചിരുന്നു.

ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിറങ്ങിയ അഭിജീത് ദീപ്‌കെയെ അതിനാടകീയമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനം റണ്‍വേയില്‍ തൊട്ടയുടന്‍ സീറ്റിനടുത്തേക്ക് പാഞ്ഞെത്തിയ വനിതാ പൊലീസുകാര്‍, വിമാനത്താവളത്തിലെ അറൈവല്‍ ഗേറ്റില്‍ മാധ്യമങ്ങള്‍ കാത്തുനില്‍ക്കവെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടപടി പ്രതീക്ഷിച്ചിരുന്ന ദീപ്‌കെ പൊലീസ് വരവും കസ്റ്റഡിയും തത്സമയം കാമറയില്‍ പകര്‍ത്തിയിരുന്നു.

അതേസമയം, ഡല്‍ഹിയില്‍ സിജെപിയുടെയും ഇടത് വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നിയമവിരുദ്ധമായി പെരുമാറിയെന്നും വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നും ആരോപിച്ച് ആര്‍.ജെ.ഡി (RJD) സുപ്രീംകോടതിയെ സമീപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!