പത്തനംതിട്ട: അടൂരില്‍ ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ/യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി അടൂര്‍ പൊലീസ് കേസെടുത്തു. സിപിഎം നേതാവിന്റെ വാഹനം അടിച്ചു തകര്‍ത്തതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് കേസില്‍ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അടൂര്‍ ഏഴംകുളത്താണ് സംഭവങ്ങളുടെ തുടക്കം. പ്രാദേശികമായി തുടങ്ങിയ തര്‍ക്കം പിന്നീട് എസ്.എഫ്.ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തിലും മറ്റ് നേതാക്കളും സ്ഥലത്തെത്തുകയും, തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ചെയ്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിട്ടുള്ളത്. ഇതിനുപുറമെ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആകെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
