Thursday, October 15, 2026

‘കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി മാറും’: വീണ്ടും ആവര്‍ത്തിച്ച് ട്രംപ്

വാഷിങ്ടണ്‍: കാനഡ അമേരിക്കയുടെ ഭാഗമാകുമെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാര തര്‍ക്കങ്ങളും ഉയര്‍ന്ന താരിഫുകളും ചൂണ്ടിക്കാട്ടി കാനഡ ഒടുവില്‍ അമേരിക്കയുടെ ’51-ാം സ്റ്റേറ്റ്’ ആയി മാറുമെന്ന് ട്രംപ് അവകാശപ്പെട്ടു. അരിസോണയിലെ ബുള്‍ഹെഡ് സിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപിന്റെ പരാമര്‍ശം. കാനഡ യുഎസിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും എന്നാല്‍ ഇനി അതെല്ലാം മാറുമെന്നും ട്രംപ് പറഞ്ഞു.

പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കനത്ത താരിഫ് ചുമത്തി കാനഡ അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചു. ‘അവര്‍ ഒടുവില്‍ 51-ാം സ്റ്റേറ്റായി മാറും, കാരണം അത് മാത്രമാണ് ഏക വഴി. നമുക്ക് അവരെ ആവശ്യമില്ല, എന്നാല്‍ അവര്‍ക്ക് നമ്മളെ ആവശ്യമുണ്ട്’. കാനഡ 51-ാമത്തെ സംസ്ഥാനമാകുന്നതാണ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഒന്റാരിയോ തടാകത്തിന്റെ പേര് ‘ലേക് അമേരിക്ക’ എന്ന് മാറ്റുന്നതിനെക്കുറിച്ചും സൂചിപ്പിച്ചു.

അതേസമയം ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെ കാനഡയിലെ പ്രവിശ്യാ നേതാക്കളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും ശക്തമായ പ്രതികരണമാണ് ഉയര്‍ന്നുവരുന്നത്. ട്രംപിന്റെ പരാമര്‍ശത്തിന് മറുപടിയായി, യു.എസ് അതിര്‍ത്തികളില്‍ ‘ഒരിക്കലും 51-ാം സ്റ്റേറ്റ് ആകില്ല’ (Never the 51st state) എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി പ്രഖ്യാപിച്ചു.

കാനഡയുടെ പരമാധികാരം ഒരിക്കലും വില്‍പ്പനയ്ക്കുള്ളതല്ലെന്നും ട്രംപിന്റെ ഈ ആഗ്രഹം നടപ്പിലാകില്ലെന്നും ഓന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!