ഓട്ടവ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള്ക്ക് ഫെഡറല് സര്ക്കാര് ഏര്പ്പെടുത്തിയ നിരോധനത്തിനെതിരെയുള്ള അപ്പീല് ഹര്ജി പരിഗണിക്കാന് കാനഡ സുപ്രീം കോടതി തീരുമാനിച്ചു. മുന്പ് കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ഫെഡറല് അപ്പീല് കോടതി നല്കിയ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സമര്പ്പിച്ച ഹര്ജിയിലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ഈ തീരുമാനം.
നിര്മ്മിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളെ മുഴുവനായി ‘വിഷലിപ്തം’ (toxic) എന്ന് വര്ഗ്ഗീകരിച്ചുകൊണ്ട് ഫെഡറല് സര്ക്കാര് എടുത്ത തീരുമാനം അതിരുകടന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്ലാസ്റ്റിക് വ്യവസായ മേഖലയിലെ കമ്പനികള് സമര്പ്പിച്ച ഹര്ജിയില് 2023-ല് ഫെഡറല് കോടതി സര്ക്കാരിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്, ഈ വര്ഗ്ഗീകരണം ന്യായമാണെന്ന് ചൂണ്ടിക്കാട്ടി ജനുവരിയില് മൂന്നംഗ അപ്പീല് കോടതി ബെഞ്ച് കീഴ്ക്കോടതി വിധി റദ്ദാക്കുകയും സര്ക്കാരിന് അനുകൂലമായി ഏകകണ്ഠമായി ഉത്തരവിടുകയും ചെയ്തു. അപ്പീല് കോടതിയുടെ ഈ തീരുമാനമാണ് ഇപ്പോള് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളെ വിഷലിപ്തമായി വര്ഗ്ഗീകരിച്ചുകൊണ്ടാണ് ആറ് തരം ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകളുടെ നിര്മ്മാണത്തിനും ഇറക്കുമതിക്കും സര്ക്കാര് വിലക്കേര്പ്പെടുത്തിയത്.
പ്ലാസ്റ്റിക് സ്ട്രോകള് (Straws)
ഗ്ലോസറി ബാഗുകള് (Grocery bags)
പാനീയങ്ങള് ഇളക്കാന് ഉപയോഗിക്കുന്ന സ്റ്റിക്കുകള് (Stir sticks)
സോഡ, ബിയര് ക്യാനുകള് പിടിച്ചുനിര്ത്താന് ഉപയോഗിക്കുന്ന സിക്സ്-പാക്ക് റിങുകള് (Six-pack rings)
പരിസ്ഥിതിയില് മാലിന്യമായി വന്തോതില് അടിഞ്ഞുകൂടുന്നതും വിപണിയില് എളുപ്പത്തില് പകരം ഉല്പ്പന്നങ്ങള് ലഭ്യമായതുമായ വസ്തുക്കളെയാണ് നിരോധനത്തിനായി തിരഞ്ഞെടുത്തതെന്നാണ് ഫെഡറല് സര്ക്കാരിന്റെ വിശദീകരണം.
