Sunday, October 25, 2026

B.C തിരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം; ഡേവിഡ് എബി രാജി വെച്ചു

വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയ പ്രിവശ്യാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍.ഡി.പിയെ (NDP) പരാജയപ്പെടുത്തി ബി.സി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. 44-ാം പാര്‍ലമെന്റില്‍ ആകെ 93 സീറ്റുകളില്‍ 64 സീറ്റുകള്‍ കരസ്ഥമാക്കിയാണ് കണ്‍സര്‍വേറ്റീവ്‌സ് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.

പാര്‍ട്ടിയുടെ ദാരുണമായ പരാജയത്തെ തുടര്‍ന്ന് ബി.സി എന്‍.ഡി.പി നേതാവും പ്രീമിയറുമായിരുന്ന ഡേവിഡ് എബി സ്ഥാനം രാജിവെച്ചു. ബി.സി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലോണ്‍ ഡോര്‍ക്സണ്‍ (Lorne Doerkson) ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ പ്രീമിയറായി ചുമതലയേല്‍ക്കും.

വന്‍കൂവറിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വൈകാരികമായ ചടങ്ങിലാണ് ഡേവിഡ് എബി തന്റെ രാജി പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കുടുംബത്തിന് വലിയ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇനി കുട്ടികളോടും ഭാര്യയോടും സുഹൃത്തുക്കളോടുമൊപ്പം ശാന്തമായി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്‍പത് വര്‍ഷത്തെ എന്‍.ഡി.പി ഭരണത്തിന് അന്ത്യം

സ്വന്തം ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഡേവിഡ് എബി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് (Snap Election) പാര്‍ട്ടിക്ക തിരിച്ചടിയാവുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ വലിയ പ്രതിസന്ധിയിലായിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് അധികാരം പിടിച്ചെടുത്തത്.

2005-ല്‍ മുന്‍ പ്രീമിയര്‍ ജോണ്‍ ഹോര്‍ഗന്‍ പടുത്തുയര്‍ത്തിയ എന്‍.ഡി.പിയുടെ 21 വര്‍ഷത്തെ രാഷ്ട്രീയ അധ്യായമാണ് ഇതോടെ അവസാനിക്കുന്നത്. തന്റെ വന്‍കൂവര്‍-പോയിന്റ് ഗ്രേ സീറ്റ് നിലനിര്‍ത്തിയെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് എബി എന്‍.ഡി.പി നേതൃസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് വലതുപക്ഷ രാഷ്ട്രീയത്തില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട ഡസനോളം എം.എല്‍.എമാര്‍ ചേര്‍ന്ന് ‘സെന്റര്‍ ബി.സി’ (CentreBC) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചിതറിപ്പോയ ഈ പാര്‍ട്ടികള്‍ മണിക്കൂറുകള്‍ക്കകം വീണ്ടും ഒന്നിക്കുകയാണുണ്ടായത്. പ്രവിശ്യയിലെ ജനങ്ങളാരും ഈ സമയത്ത് തിരഞ്ഞെടുപ്പ് ആഗ്രഹിച്ചിരുന്നില്ലെന്നും, എന്‍.ഡി.പി. ഭരണകാലാവധി രണ്ടു വര്‍ഷം മുന്‍പേ അവസാനിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഡേവിഡ് എബിക്കാണെന്നും പൊളിറ്റിക്കല്‍ സയന്റിസ്റ്റ് സ്റ്റുവര്‍ട്ട് പ്രെസ്റ്റ് അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!