ടൊറന്റോയിലും സമീപ പ്രദേശങ്ങളിലും താപനില ഗണ്യമായി താഴാൻ സാധ്യതയുള്ളതിനാൽ എൻവയോൺമെന്റ് കാനഡ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി രിപ്പോർട്ട് . തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ ചില പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പ്രത്യേകിച്ച് ഹൈവേ 401-ന് സമീപമുള്ള വടക്കൻ പ്രദേശങ്ങളിൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താപനില താഴുന്നതോടെ തുറസ്സായ സ്ഥലങ്ങളിലും വാഹനങ്ങളുടെ വിൻഡ്‌ഷീൽഡുകളിലും സസ്യജാലങ്ങളിലും മഞ്ഞ് രൂപപ്പെടാം. കാലാവസ്ഥയിലെ മാറ്റങ്ങൾ യാത്രകളെയും റോഡുസുരക്ഷയെയും ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുന്നവർ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കണമെന്നും വാഹനമോടിക്കുന്നവർ റോഡിലെ സാഹചര്യങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നു. തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാൻ പോകുന്നവരും യാത്രയ്ക്ക് മുമ്പ് ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പുകൾ പരിശോധിക്കുന്നത് ഉചിതമാണ്.

