Wednesday, October 28, 2026

സ്‌പെയിന്‍ ട്രെയിന്‍ അപകടം: മരണം 64; രണ്ട് കാനഡക്കാര്‍ക്ക് പരുക്ക്

മാഡ്രിഡ്:സ്പെയിനിലെ ടൊലെഡോ പ്രവിശ്യയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 64 ആയി ഉയരുന്നു. അപകടത്തില്‍ രണ്ട് കനേഡിയന്‍ പൗരന്മാര്‍ക്ക് പരുക്കേറ്റതായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്ഥിരീകരിച്ചു. ദുരന്തത്തില്‍ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ കാര്‍ണി, സ്‌പെയിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ കാനഡ തയ്യാറാണെന്ന് ഓട്ടവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ 80-ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ കമ്പനിയായ ഇറിയോയുടെ (IRYO) ട്രെയിനിലേക്ക് സ്പാനിഷ് പൊതുമേഖലാ കമ്പനിയായ റെന്‍ഫെയുടെ (RENFE) അതിവേഗ ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ റെന്‍ഫെ ട്രെയിനിലെ 24 പേരും ഇറിയോ ട്രെയിനിലെ 6 പേരും സംഭവസ്ഥത്ത് തന്നെ കൊല്ലപ്പെട്ടു.

ഇടിയുടെ ആഘാതത്തില്‍ രണ്ട് ബോഗികള്‍ പാളം തെറ്റി മറിയുകയും ഒരെണ്ണം പൂര്‍ണ്ണമായും തകരുകയും ചെയ്തു. പരുക്കേറ്റവരെ എയര്‍ ആംബുലന്‍സുകളിലും മറ്റുമായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. അപകടത്തെത്തുടര്‍ന്ന് ബുധനാഴ്ച നടക്കേണ്ടിയിരുന്ന 24 കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറ്റിവെച്ചു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളും സ്‌പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയയും ദുരന്തത്തില്‍ അനുശോചിച്ചു. മാഡ്രിഡിനും അന്‍ഡലൂസിയയ്ക്കുമിടയിലുള്ള റെയില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!