Friday, November 13, 2026

ഹൂതി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം; മുന്നറിയിപ്പുമായി UN രക്ഷാസമിതി

റിയാദ്: സൗദി അറേബ്യയ്ക്കും മേഖലയിലെ മറ്റ് കേന്ദ്രങ്ങൾക്കും നേരെയുള്ള ഹൂതി ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളെയും അന്താരാഷ്ട്ര സമുദ്രഗതാഗതത്തെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ശക്തമായി അപലപിച്ച കൗൺസിൽ, ഇത്തരം നീക്കങ്ങൾ സാധാരണക്കാരുടെ ജീവനും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും ഭീഷണിയാണെന്നും വ്യക്തമാക്കി.

അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും നിർണായക ജലപാതകളിലൂടെയുള്ള ആഗോള വ്യാപാരത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമാകുന്നതുമായ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് രക്ഷാസമിതി അംഗങ്ങൾ വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനും കൗൺസിൽ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനും സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യുഎൻ രക്ഷാസമിതി ആഹ്വാനം ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!