Saturday, November 14, 2026

വെയ്ൻറൈറ്റ് സൈനിക താവളത്തിലെ ദുരന്തം; റിസർവ് സൈനികരുടെ ശമ്പളവിവേചനം ചർച്ചയാകുന്നു

ഓട്ടവ: സിഎഫ്ബി വെയ്ൻറൈറ്റ് സൈനിക താവളത്തിലുണ്ടായ പരിശീലന അപകടം റിസർവ് സൈനികരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലുമുള്ള അസമത്വം വീണ്ടും ചർച്ചയാക്കുന്നു. സ്ഥിരം സൈനികരെ അപേക്ഷിച്ച് റിസർവ് അംഗങ്ങൾക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നതെന്ന് മുൻ മേജർ ജനറൽ ജോൺ മിൽനെ ആരോപിച്ചു.

കഴിഞ്ഞ മാസം പരിശീലന മേഖലയിലുണ്ടായ തീപിടിത്തത്തിൽ നാല് സൈനികർ മരിക്കുകയും റിസർവ് അംഗങ്ങൾ ഉൾപ്പെടെ 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

റിസർവ് സൈനികരുടെ ദിവസവേതനത്തിൽ സ്ഥിരം സൈനികരെ അപേക്ഷിച്ച് ഏകദേശം 32 ശതമാനം വരെ കുറവുണ്ടെന്നാണ് മിൽനെയുടെ കണ്ടെത്തൽ. ഒരേ അപകടസാധ്യത നേരിടുന്ന സൈനികർക്ക് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിശീലനത്തിനിടെ പരുക്കേൽക്കുന്ന റിസർവ് അംഗങ്ങൾക്ക് കുറഞ്ഞ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ദേശീയ പ്രതിരോധ സമിതിക്കും പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റിക്കും മിൽനെ നിവേദനം നൽകിയിട്ടുണ്ട്.

അതേസമയം, സൈനികരുടെ ശമ്പളഘടന സങ്കീർണമാണെന്നും സൈനിക സാഹചര്യങ്ങൾ പരിഗണിച്ചാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്നുമാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.

റിസർവ് സൈനികരുടെ ശമ്പളത്തിലെ അസമത്വവും ഭരണപരമായ കാലതാമസവും പരിഹരിക്കണമെന്ന് കനേഡിയൻ സായുധസേനയുടെ ഓംബുഡ്സ്മാനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വെയ്ൻറൈറ്റ് അപകടത്തെക്കുറിച്ച് മൂന്ന് വ്യത്യസ്ത അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!