Monday, November 16, 2026

ലോറന്‍സ് ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടത് അമിതാഭ് ബച്ചനെ; നിർണായക വെളിപ്പെടുത്തലുമായി പൊലീസ്

ഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താൻ ലോറൻസ് ബിഷ്ണോയ് സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തൽ. ഡൽഹിയിൽ അറസ്റ്റിലായ സംഘത്തിലെ രണ്ട് ഷൂട്ടർമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് സ്പെഷ്യൽ സെൽ വൃത്തങ്ങൾ.

വികാസ് താക്കൂർ, ദീപക് സിങ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മുംബൈയിലെത്തി അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നിൽ ആക്രമണം നടത്താനായിരുന്നു ഇവരുടെ നീക്കമെന്നാണ് വിവരം. മുംബൈയിൽ തുടരാനും ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനും ദീപക് സിങ്ങിന് നിർദ്ദേശം ലഭിച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു.

സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, കപിൽ ശർമ്മ, ഗുരു രൺധാവ തുടങ്ങിയ പ്രമുഖരും സംഘത്തിന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഭീഷണി സാഹചര്യം കണക്കിലെടുത്ത് താരങ്ങളുടെ സുരക്ഷ മുംബൈ പൊലീസ് നേരത്തേ ശക്തമാക്കിയിരുന്നു.

അതേസമയം, ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ വിവരങ്ങൾ ഡൽഹി പൊലീസ് തേടിയിട്ടുണ്ട്. ജയിലിൽ കഴിയുമ്പോഴും പുറത്തുള്ള ക്രിമിനൽ സംഘത്തെ ബിഷ്ണോയ് നിയന്ത്രിക്കുന്നുണ്ടോയെന്നും സന്ദർശകരിലൂടെ നിർദ്ദേശങ്ങൾ കൈമാറുന്നുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

അതിനിടെ, വാർത്ത പുറത്തുവന്നതിന് പിന്നാലെ ‘അതിജീവിച്ചു’ എന്ന അർത്ഥം വരുന്ന കുറിപ്പ് അമിതാഭ് ബച്ചൻ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ കുറിപ്പ് സംഭവവുമായി ബന്ധപ്പെട്ടാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!