Friday, November 20, 2026

അടിച്ചു.. മോനെ..!; കാനഡയില്‍ മലയാളി യുവതിയെ തേടിയെത്തിയത് 5 മില്യണ്‍

എഡ്മന്റന്‍: 2026 ഒക്ടോബര്‍ 21-ന് നടന്ന ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പില്‍ 5 മില്യണ്‍ ഡോളര്‍ (ഏകദേശം 30 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടി എഡ്മന്റിന്‍ സ്വദേശിനിയായ സ്‌നേഹ ജോയ്.

നറുക്കെടുപ്പിലെ ആറ് സംഖ്യകളും (1, 10, 18, 22, 33, 37) കൃത്യമായി ഒത്തുവന്നതോടെയാണ് സ്‌നേഹയെ തേടി ഈ വമ്പന്‍ ഭാഗ്യമെത്തിയത്.
2026 നവംബര്‍ 20-ന് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സമ്മാനത്തുക ഉപയോഗിച്ച് തന്റെ ഭവനവായ്പ (mortgage) പൂര്‍ണ്ണമായും അടച്ചുതീര്‍ക്കാനും, ഒരു ലോകപര്യടനം നടത്താനും, കുടുംബാംഗങ്ങളുമായി പണം പങ്കുവെക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്‌നേഹ ജോയ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!