ടൊറോൻ്റോ: ടൊറോൻ്റോ നഗരത്തിൽ 32 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കായി ടൊറന്റോ പോലീസ് തിരച്ചിൽ നടത്തുന്നു.
ജൂലൈ 7 വ്യാഴാഴ്ച ആയിരുന്നു സംഭവം നടന്നത്.
വുഡ്‌ബൈൻ അവന്യൂവിന് പടിഞ്ഞാറ് ഉള്ള ഒരു പാർക്കിംഗ് ലോട്ടിൽ വച്ചാണ് വെടിയേറ്റത്.
News Release – Homicide #35/2022, 1910 Gerrard Street East, Megan Elizabeth Crant, 32https://t.co/yRmp79dUYp pic.twitter.com/5ODgWeU1t1
— Toronto Police (@TorontoPolice) July 10, 2022
മേഗൻ എലിസബത്ത് ക്രാന്റ് എന്ന 32കാരിയാണ് കൊല്ലപ്പെട്ടത്. 2022-ലെ ടൊറന്റോയിലെ 35-ാമത്തെ കൊലപാതകമാണ് ഇത്.
ടൊറന്റോ സ്വദേശികളായ നിക്കോളാസ് ഹിർഷ് (25), ചെൽസി മെയ്സ് (29) എന്നിവർക്കായാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഹാർഷിനെതിരെ കൊലപാതക കുറ്റവും, മൈസിനെതിരെ ഇയാളെ സഹായിച്ചതുമായി ബന്ധപ്പെട്ട കുറ്റവും ആണ് ചുമത്തിയിരിക്കുന്നത്.
“ഇവർ രണ്ടുപേരും സായുധരും അപകടകാരികളുമാണ് എന്ന് പോലീസ് പറഞ്ഞു.
ക്രാന്റും പ്രതികളും തമ്മിലുള്ള ബന്ധം ഇപ്പോൾ വ്യക്തമല്ലെന്ന് ടൊറന്റോ പോലീസ് പറഞ്ഞു.
വിവരം ലഭിക്കുന്നവർ ടൊറന്റോ പോലീസിനെ 416-808-7400 എന്ന നമ്പറിലോ ക്രൈം സ്‌റ്റോപ്പേഴ്‌സിനെ 416-222-8477 (TIPS) എന്ന നമ്പറിലോ ബന്ധപ്പെടണം എന്നും പോലീസ് അറിയിച്ചു.