ടൊറൻ്റോ : കാനഡയിലെ മലയാളി അസോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ടൊറൻ്റോ മലയാളി സമാജത്തിന്റെ (TMS) ആഭിമുഖ്യത്തിൽ “വുമൺസ് 3K റൺ” എന്ന പേരിൽ മാരത്തോൺ സംഘടിപ്പിക്കുന്നു. ജൂലൈ 23 ശനിയാഴ്ച്ച രാവിലെ 8ന് ബ്രാംപ്ടൺ പ്രമിലിയ ലിമിറ്റഡ് കമ്മ്യൂണിറ്റി പാർക്കിൽ ആരംഭിക്കുന്ന മാരത്തോണിൽ 18 – 35 വയസ്സിനും 35 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കു പങ്കെടുക്കാം.
ഒന്നാം സമ്മാനമായി 250 ഡോളറും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 150, 100 ഡോളറും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നു ടൊറൻ്റോ മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.
റിയലറ്റർ ആയ മനോജ് കരാത്ത ആണ് മരത്തോണിന്റെ മെഗാ സ്പോൺസർ. കൺസൾട്ടൻസി ഏജൻസി ആയ PUNJ ഇവന്റ് സ്പോൺസറുമാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം : സുബിൻ സ്കറിയ 647-675-0647, സന്തോഷ് ജേക്കബ് 647-627-5050, രാജേന്ദ്രൻ 416-543-2830, റോയ് ജോർജ് 647-966-0332.