Tuesday, October 14, 2025

പാട്രിക് ബ്രൗണിനെ അയോഗ്യനാക്കിയ നടപടി ശരിവച്ച് കൺസർവ്വേറ്റീവ് നേതൃത്വം

ഒട്ടാവ: കൺസർവ്വേറ്റീവ് തർക്ക പരിഹാര അപ്പീൽ കമ്മിറ്റി (DRAC) പാട്രിക് ബ്രൗണിനെ അയോഗ്യനാക്കിയ നടപടി ശരിവെച്ചു.

ബ്രൗൺ മത്സരാരംഭത്തിൽ അംഗീകരിച്ച നിയമങ്ങൾ, LEOC, DRAC എന്നിവയുടെ തീരുമാനങ്ങൾ അന്തിമമാണെന്ന് വ്യക്തമാണ്.

LEOC യുടെ തീരുമാനത്തിനെതിരെ പാട്രിക് ക്യാമ്പ് പരാതി നൽകിയിരുന്നു. ഇതിൻ്റെ തുടർ നടപടിയിൽ പറയുന്നത് നിയമങ്ങൾ പാലിക്കാൻ ബ്രൗൺ കാമ്പെയ്നോട് അഭ്യർത്ഥിക്കുന്നു എന്നും, അംഗങ്ങൾ DRAC തീരുമാനം വായിക്കുകയും കമ്മിറ്റി നല്ല വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുവെന്നും ഈ ഗുരുതരമായ ആശങ്കകൾ പരിഹരിക്കാൻ ബ്രൗണിന് മതിയായ അവസരം നൽകിയിട്ടുണ്ടെന്നും ഉറപ്പുനൽകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ആണ് കൺസർവേറ്റീവ് നേതൃത്വം പറയുന്നത്.

നേതൃത്വ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഞങ്ങൾ ഗൗരവമായി കാണുന്നു. നിയമങ്ങൾക്കനുസൃതമായും ന്യായബോധത്തിലും ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത് തുടരും എന്നും കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെയും നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെയും സമഗ്രതയും പ്രശസ്തിയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും
നേതൃത്വ തിരഞ്ഞെടുപ്പ് ഓർഗനൈസിങ്ങ് സമിതി അധ്യക്ഷൻ ഇയാൻ ബ്രോഡി പറഞ്ഞു.

ബ്രൗണിനെ അയോഗ്യനാക്കുന്നതിന് LEOC യെ നയിച്ച പ്രക്രിയയെക്കുറിച്ചുള്ള തർക്ക പരിഹാര അപ്പീൽ കമ്മിറ്റിയുടെ (DRAC) വിധി താഴെയുള്ള ലിങ്കിൽ ലഭിക്കും.

https://cpc-leadership-2022.s3.us-west-2.amazonaws.com/wp-content /uploads/2022/07/22172522/DRAC-Ruling-2-July-22-2022.pdf

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!