Friday, October 23, 2026

തെക്കൻ ഒന്റാരിയോയിൽ ഹീറ്റ് വേവ് മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ

Environment Canada has issued a heat wave warning for southern Ontario

ടൊറൻ്റോ : ഈ വാരാന്ത്യത്തിൽ തെക്കൻ ഒന്റാറിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രണ്ടു ദിവസം കടുത്ത ചൂട് പ്രതീക്ഷിക്കുന്നതിനാൽ എൻവയോൺമെന്റ് കാനഡ ഹീറ്റ് വേവ് മുന്നറിയിപ്പ് നൽകി. കോൺ‌വാൾ മുതൽ ബാരി വരെയും വിൻഡ്‌സറും ഹീറ്റ് വേവ് മുന്നറിയിപ്പിൽ ഉൾപ്പെടുമെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു.

പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തുകയോ അതിനെ മറികടക്കുകയോ ചെയ്യുമെന്നും ഈർപ്പം വർധിക്കുന്നതിനാൽ താപനില നാൽപ്പതുകളിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും എൻവയോൺമെന്റ് കാനഡ പറയുന്നു. കുറഞ്ഞ താപനില 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നതായി എൻവയോൺമെന്റ് കാനഡ പറയുന്നു. ഇത് ചൂടിൽ നിന്ന് ചെറിയ ആശ്വാസം നൽകും.

ദാഹം തോന്നുന്നതിന് മുമ്പ് തന്നെ ധാരാളം വെള്ളം കുടിക്കാനും തണുത്ത സ്ഥലത്ത് താമസിക്കാനും പ്രായമായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അയൽക്കാരെയും പരിശോധിച്ച് അവർ ജലാംശവും തണുപ്പും ഉള്ളവരാണെന്ന് ഉറപ്പാക്കണമെന്നും എൻവയോൺമെന്റ് കാനഡ നിർദ്ദേശിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!