Saturday, January 31, 2026

കേലിമുട്ടുവിലെ നിറം മാറുന്ന തടാകങ്ങൾ

The Crater Lakes of Mount Kelimutu Change Color All The Time

നിറം മാറുന്ന തടാകങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലെ കേലിമുട്ടു പര്‍വതത്തിനു മുകളില്‍ ആണ് നിറം മാറുന്ന ഈ തടാകങ്ങള്‍.

ഇന്തോനേഷ്യയിലെ സെൻട്രൽ ഫ്ലോറസ് ദ്വീപിലെ മോണി എന്ന ചെറിയ പട്ടണത്തിനടുത്തുള്ള ഒരു അഗ്നിപർവതമാണ് കേലിമുട്ടു. ഇന്തോനേഷ്യയിലെ കിഴക്കൻ നുസ തെൻഗര പ്രവിശ്യയിലെ എൻഡെ റീജൻസിയുടെ തലസ്ഥാനത്തു നിന്നും 50 കി.മീ കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏകദേശം 1,639 മീറ്റര്‍ ഉയരമുള്ള പര്‍വ്വതത്തിന്‍റെ ഏറ്റവും മുകളിലാണ് ഈ തടാകങ്ങള്‍. ഒരു ദേശീയോദ്യാനത്തിന്‍റെ ഭാഗം കൂടിയാണിവിടം.

ടിവു അത ബുപു, ടിവു കൊ ഫൈ നുവ , ടിവു ആറ്റ പോളോ എന്നിങ്ങനെ മൂന്നു തടാകങ്ങള്‍ക്കും വ്യത്യസ്തമായ നിറങ്ങളാണ് ഉള്ളത്. നീല നിറമാണ് ടിവു അത ബുപു എന്ന തടാകത്തിന്. ഏറ്റവും പടിഞ്ഞാറു ഭാഗത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ടിവു കൊ ഫൈ പച്ച നിറത്തിലും ടിവു ആറ്റ പോളോ ചുവപ്പ് നിറത്തിലുമാണ് ഉള്ളത്. പല സമയങ്ങളിലാണ് തടാകങ്ങളോരോന്നിനും നിറം മാറ്റം സംഭവിക്കുക. തടാകങ്ങളിലെ ജലത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഇവയുടെ നിറം മാറുന്നത്. ഓരോ തടാകത്തിലെയും ജലത്തിലെ ഓക്സിഡേഷൻ-റിഡക്ഷൻ നിലയിലെ വ്യത്യാസങ്ങളും ഇരുമ്പ്, മാംഗനീസ് പോലുള്ള വിവിധ മൂലകങ്ങളുടെ സാന്നിദ്ധ്യവും നിറംമാറ്റത്തിന്‍റെ കാരണങ്ങളാണ്. അഗ്നിപർവ്വതത്തിനുള്ളില്‍ നിന്നും വമിക്കുന്ന വാതകങ്ങളും മഴയുമെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്. ചിലപ്പോൾ പത്ത് മാസത്തിനുള്ളിൽ ആറ് തവണ വരെ തടാകത്തിന്‍റെ നിറം മാറാറുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!