Saturday, March 21, 2026

മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ഡാളസ് പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

Dallas police officer dies after being hit by drunk driver

പി.പി ചെറിയാന്‍

ഡാളസ് : രാവിലെ ഡ്യൂട്ടിക്ക് പുറപ്പെട്ട ഡാളസ് പോലീസ് ഓഫീസര്‍ മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനമിടിച്ചു ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 11.45ന് ഡാളസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. ഓഫീസര്‍ ജേക്കബ് അര്‍ലാനൊ സഞ്ചരിച്ചിരുന്ന എസ്.യു.വി.(SUV) യില്‍ മദ്യപിച്ച് തെറ്റായ ദിശയില്‍ വാഹനം ഓടിച്ച് വരികയായിരുന്ന കാര്‍ ഇടിച്ചു. നിയന്ത്രണം വിട്ട പോലീസ് ഓഫീസറുടെ കാര്‍ റോഡില്‍ നിന്നും തെന്നി മാറി മറ്റൊരു പാതയില്‍ വരികയായിരുന്ന ട്രെയ്‌ലര്‍ ട്രാക്റ്ററില്‍ ഇടിച്ചു. എസ്.യു.വി. നിരവധി തവണ കരണം മറിഞ്ഞു ഹൈവേ ഷോള്‍ഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ലോക്കല്‍ പോലീസ് സംഭവസ്ഥലത്തെത്തി പോലീസ് ഓഫീസറെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ ഓഫീസര്‍ ഒക്ടോബര്‍ 12 ബുധനാഴ്ച മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മദ്യപിച്ച ഡ്രൈവര്‍ക്കും ഗുതുര പരിക്കുണ്ട്. അയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാക്ടര്‍ ടെയ്‌ലറിലെ ഡ്രൈവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. മദ്യപിച്ചു വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു.

2019 ലാണ് ജേക്കബ് ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗമാകുന്നത്. പ്രായമായ മാതാപിതാക്കളും ഗേള്‍ ഫ്രണ്ടും, ഒരു കുട്ടിയും അടങ്ങുന്നതാണ് കുടുംബം. ഏക സഹോദരന്‍ ഡാളസ് പോലീസ് ഓഫീസറാണ്.

ഓഫീസറുടെ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ഡാളസ് പോലീസ് ചീഫ് എഡ്ഡിഗാര്‍ സിയ ട്വിറ്ററില്‍ കുറിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!