Sunday, July 7, 2024

കാനഡയിലെ പ്രമുഖ സിനിമാശാലകൾക്ക് നേരെ അടിയ്ക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങൾ വിരൽചൂണ്ടുന്നത് എന്തിലേക്ക്?

Major cinemas back away from screening South Indian films after vandalism triggers talk of turf war

കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിൽ അരങ്ങേറിയ ചില ഞെട്ടിക്കുന്ന സംഭവങ്ങളിൽ നിന്ന് തുടങ്ങാം. ഒന്‍റാരിയോയിലെ കിച്ചണറിലുള്ള സിനിമാശാലയിൽ രണ്ട് പേർ സിനിമ കാണാനെത്തുന്നു. കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞെത്തിയ അവർ സിനിമ പ്രദർശിപ്പിക്കുന്ന വലിയ സ്ക്രീനിനെ മുറിച്ച് കടക്കുകയും വിഷമയമായ എന്തോ ഒരു വസ്തു അന്തരീക്ഷത്തിലേക്ക് അടിച്ചതിന് ശേഷം ഓടിമറയുകയും ചെയ്യുന്നു. മലയാളം ചിത്രമായ പാൽത്തു ജാൻവർ ആയിരുന്നു തിയറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്.

എട്ട് ദിവസത്തിന് ശേഷം…കാൾഗറിയിലെ ഒരു ലാൻഡ്മാർക്ക് തിയേറ്ററാണ് വേദി. കൺസഷൻ ഏരിയയിൽ ഒരു കുപ്പി കുരുമുളക് സ്പ്രേ അടിച്ച ശേഷം ആളുകളോട് സ്ഥലം ഒഴിഞ്ഞുപോകാൻ അക്രമികൾ ആവശ്യപ്പെടുന്നു. അതേ സമയം, ഏകദേശം 300 കിലോമീറ്റർ അകലെയുള്ള എഡ്മന്‍റണിലെ ഒരു ലാൻഡ്‌മാർക്കിൽ, മറ്റൊരു വ്യക്തിയും തിയേറ്ററിനുള്ളിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ചതായി റിപ്പോർട്ട് ഉണ്ട്. തമിഴ് സിനിമയായ, വേണ്ടു തനിന്തത്തു കാട്, ഇവിടെ പ്രദർശിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകൾ പ്രദർശിപ്പിക്കുന്ന സിനിമാ തീയറ്ററുകളിൽ തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങൾ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? ഇതിൽ ആദ്യത്തെ സംഭവം നടക്കുന്നത് സെപ്തംബർ 10 നാണ്. മറ്റ് രണ്ടെണ്ണം സെപ്റ്റംബർ 18 നും. സിനിപ്ലെക്സ്, ലാൻഡ്മാർക്ക് എന്നിവയുൾപ്പെടെ 20 ഓളം തിയേറ്ററുകളെ ഇത്തരം അക്രമസംഭവങ്ങൾ 2015 മുതൽ ബാധിച്ചിട്ടുണ്ട്. കുറഞ്ഞത് 22 സംഭവങ്ങളെങ്കിലും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഗ്ലോബ് ആൻഡ് മെയിൽ സ്ഥിരീകരിക്കുന്നത്.

എന്നാൽ ഈ വർഷം മറ്റേതൊരു വർഷത്തേക്കാളും കൂടുതൽ നശീകരണ പ്രവർത്തനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 10 സിനിമാശാലകൾ അക്രമത്തിനിരയായി. മുമ്പ് നടന്ന സംഭവങ്ങൾ എല്ലാം തെക്കൻ ഒന്‍റാരിയോയെ കേന്ദ്രീകരിച്ചായിരുന്നു എങ്കിൽ ഈ വർഷം ആദ്യം അത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിച്ചു. ആൽബർട്ടയിലെ സംഭവങ്ങൾക്ക് പുറമേ മോൺട്രിയലിലെ ഒരു തിയേറ്ററിലെ സ്‌ക്രീൻ നശിപ്പിക്കുകയും ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ അക്രമം നടക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കാതിരിക്കാൻ തീയറ്ററുകളെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റവാളികൾ നശീകരണ പ്രവർത്തനങ്ങളും സിനിമാപ്രേക്ഷകരെ ദ്രോഹിക്കാനുള്ള പ്രവണതയും കാണിക്കുന്നതെന്നാണ് ചലച്ചിത്ര വിതരണക്കാരുടെ വാദം. സിനിമാ മേഖലയും അതിനെ എതിർക്കുന്നവരും തമ്മിലുള്ള ഒരു ടർഫ് യുദ്ധമെന്നു വേണം ഇതിനെ വിശേഷിപ്പിക്കാൻ.

ഇതുവഴി ജനപ്രിയ സിനിമകൾ പതിവായി വിറ്റഴിയുന്ന ഇടങ്ങൾ പോലും സുരക്ഷാ കാരണങ്ങളാൽ ചില സിനിമകൾ പ്രദർശിപ്പിക്കാൻ വിസമ്മതിക്കുന്നതായാണ് വിവരം. തിയേറ്ററുകൾ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് വിതരണക്കാർ പറയുന്നു, കൂടാതെ സിനിമാ ഹൗസുകൾ പ്രദർശനത്തിന് മുമ്പ് കനത്ത നിക്ഷേപവും സുരക്ഷയും ആവശ്യപ്പെടുന്നു. അടുത്തിടെ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് അറസ്റ്റുകൾ നടന്നിട്ടും നശീകരണം അവസാനിച്ചിട്ടില്ല എന്നതും തള്ളിക്കളയാനാകില്ല. “കുറഞ്ഞത് രണ്ട് പ്രതികളെങ്കിലും പിടിക്കപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്,” കിച്ചനർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ വിതരണക്കാരനായ സലീം പടിഞ്ഞാർക്കര പറഞ്ഞു. “എന്നാൽ തീർച്ചയായും ഇതിന് ഗൂഢാലോചനയുടെ ഒരു വശമുണ്ട്, അതിന് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.” സലീം കൂട്ടിച്ചേർത്തു.

ആരാണ് യഥാർത്ഥ ഉത്തരവാദി എന്നത് ദുരൂഹമാണെങ്കിലും പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് അന്വേഷണം എത്തും എന്ന പ്രതീക്ഷയിലാണ് വിതരണക്കാർ. ജൂലൈയിൽ, ഹാൾട്ടൺ റീജിയണൽ പോലീസ് , മുഹമ്മദ് യൂസഫ്‌സായിയെന്ന 38 കാരനെ അറസ്റ്റ് ചെയ്യുകയും ഈ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 5,000 ഡോളറിന് മുകളിലുള്ള അഞ്ച് കുറ്റങ്ങൾ ഇയാൾക്ക് മേൽ ചുമത്തുകയും ചെയ്തിരുന്നു. നവംബറിൽ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ, ബർലിംഗ്ടണിലെ ഒരു മൾട്ടിപ്ലക്‌സിൽ മൂന്ന് സിനിമാ സ്‌ക്രീനുകളും ഓക്‌വില്ലെയിലെ ഒരു തിയേറ്ററിലെ രണ്ട് സ്‌ക്രീനുകളും വാട്ടർലൂവിലെ ഒരു തിയേറ്ററും ഒരേ ദിവസം തന്നെ നശിപ്പിക്കപ്പെട്ടു. എല്ലാം ഒരേ അക്രമികൾ..സമാന ഉദ്ദേശമുള്ളവർ…കാരണം ഓരോ തീയറ്ററിലും ഭീംല നായക് എന്ന തെലുങ്ക് സിനിമയാണ് പ്രദർശിപ്പിച്ചിരുന്നതെന്നായിരുന്നു പിന്നീട് പോലീസ് നൽകിയ വിവരം.

മുൻ വർഷങ്ങളിൽ, തിയേറ്റർ ശൃംഖലകൾ കൂടുതൽ അന്താരാഷ്ട്ര തലത്തിലേക്ക് വളർന്നു. അതിനൊരു ഉദാഹരണമായി സിനിപ്ലെക്സ് തമിഴ് സിനിമകളെ അതിന്‍റെ പട്ടികയിൽ കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സ്ഥലമായതിനാൽ ടൊറന്‍റോയിൽ ഇതിന്‍റെ ആവശ്യകതയും ഉയർന്നതാണ്. 2021 ലെ സെൻസസ് അനുസരിച്ച്, മൊത്തം 220,300 ഒന്‍റാരിയോ നിവാസികൾ തമിഴ്, തെലുങ്ക് അല്ലെങ്കിൽ മലയാളം മാതൃഭാഷയായി ഉള്ളവരാണ്. തെരി എന്ന ആക്ഷൻ സിനിമയുമായി ബന്ധപ്പെട്ട് അതിന്‍റെ മൂന്ന് പ്രദർശനയിടങ്ങളിൽ നശീകരണക്കാർ സ്‌ക്രീനുകൾ വെട്ടിമുറിക്കുകയും ദോഷകരമായ വസ്തുക്കൾ തളിക്കുകയും ചെയ്‌തു. അതിന് ശേഷം, 2016 മുതൽ കമ്പനി GTA-യിൽ തമിഴ് സിനിമകളൊന്നും പ്രദർശിപ്പിച്ചിട്ടില്ല. “ഞങ്ങളുടെ തീയേറ്ററുകളിലെ ഭീഷണികളും സംഭവങ്ങളും കാരണം തമിഴിലെ ടൈറ്റിലുകളുടെ പ്രദർശനം താൽക്കാലികമായി നിർത്താൻ വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ തീരുമാനമെടുത്തിരുന്നു,” സെപ്തംബറിൽ സിനിപ്ലക്‌സിലെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്‍റ് സാറ വാൻ ലാൻഗെ പറഞ്ഞു. “ഇത് നിരാശാജനകമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു … എന്നിരുന്നാലും, ഞങ്ങളുടെ അതിഥികളുടെയും ഞങ്ങളുടെ ടീമിന്‍റേയും ക്ഷേമത്തിനായുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത പരമപ്രധാനമാണ്, വിട്ടുവീഴ്ച ചെയ്യാനാവില്ല. അവർ കൂട്ടിച്ചേർത്തു.

അതേസമയം, 2016 ലെ നിരവധി സംഭവങ്ങൾക്ക് ശേഷം, GTA-യിലെ മൂന്ന് സ്വതന്ത്ര തിയറ്ററുകളുമായി ബന്ധപ്പെട്ട ആളുകൾ ആണ് ഈ അക്രമസംഭവങ്ങൾക്ക് ഉത്തരവാദികളാണെന്ന് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിച്ചുതുടങ്ങി. സ്‌കാർബറോയിലെ വുഡ്‌സൈഡ് സ്‌ക്വയർ സിനിമാസ്, എറ്റോബിക്കോക്കിലെ ആൽബിയോൺ സിനിമാസ്, റിച്ച്‌മണ്ട് ഹില്ലിലെ യോർക്ക് സിനിമാസ് എന്നിവയ്ക്കെതിരെയായിരുന്നു ആരോപണം. എന്നാൽ നശീകരണ പ്രവർത്തനവുമായി യാതൊരു ബന്ധവും ഇല്ലെന്ന് കാണിച്ച് ഒരു പ്രസ്താവന ഇവർ പുറപ്പെടുവിക്കുകയും അവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഏതൊരു ആരോപണവും നേരിടാൻ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തങ്ങളുടെ സ്ഥാപനങ്ങൾക്ക് നേരെയും അക്രമം നടന്നിട്ടുണ്ടെന്ന് ഇതിന്‍റെ സ്ഥാപകർ പറയുമ്പോൾ അത് നിഷേധിക്കുന്നതാണ് പോലീസ് റിപ്പോർട്ടുകൾ.

1950-കളിൽ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ തമിഴ് ചരിത്ര ഇതിഹാസത്തിന്‍റെ ആവിഷ്‌കാരമായ പൊന്നിയിൻ സെൽവൻ: 1 എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിരവധി തീയറ്ററുകൾക്ക് അടുത്തിടെ ഇ-മെയിൽ ഭീഷണികൾ ലഭിച്ചതായി ചലച്ചിത്ര വിതരണക്കാരനായ ശ്രീ. പടിഞ്ഞാറ്‌ക്കര പറഞ്ഞു. ഭീഷണി ലഭിച്ച ചില തിയേറ്ററുകൾ സെപ്തംബർ 29 ന് സിനിമയുടെ പ്രദർശനത്തിൽ നിന്ന് പിന്മാറി. തീയറ്ററുകൾ സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ സ്‌ക്രീനുകൾ കീറിക്കളയുമെന്നും “വിഷ” പദാർത്ഥങ്ങൾ പുറത്തുവിടുമെന്നും ജീവനക്കാരെ ആശുപത്രിയിലേക്ക് അയക്കുമെന്നും ഇ-മെയിൽ അയച്ചയാൾ ഭീഷണിപ്പെടുത്തി. എന്നാൽ പ്രേക്ഷകരാണ് വലുതെന്ന നിലപാട് സ്വീകരിച്ച് ഭീഷണിക്ക് വഴങ്ങാതിരുന്ന തീയേറ്ററുകളും ഉണ്ട്. ഓരോ സിനിമയ്ക്ക് പിന്നിലേയും കഷ്ടപ്പാടും കഠിനാധ്വാനവും അറിയുന്നവർക്കും, സിനിമയെ നെഞ്ചോട് ചേർക്കുന്നവർക്കും നിരാശാജനകമാണ് ഇത്തരം സംഭവങ്ങളെങ്കിലും നല്ല നാളേക്കായി പ്രതീക്ഷ വയ്ക്കാം.

Advertisement

LIVE NEWS UPDATE
Video thumbnail
നേപ്പാളിൽ 11 പേർ മരിച്ചു | 1 min Reel News | MC News
00:48
Video thumbnail
ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് പൊള്ളലേറ്റു | 1 min Reel News | MC News
00:52
Video thumbnail
ജോണ്‍ സീന 2025ല്‍ വിരമിക്കും | john Cena | WWE | MC News
00:59
Video thumbnail
ധോണിക്ക് പിറന്നാൾ | HAPPY BIRTHDAY M.S DHONI | MS DHONI
01:56
Video thumbnail
കോപ്പ അമേരിക്ക: ബ്രസീൽ പുറത്ത് | Brazil knocked out by Uruguay in Copa America | MC News
00:54
Video thumbnail
പിയേഴ്‌സൺ സ്വർണക്കവർച്ച: സ്വർണം എത്തിയത് ഇന്ത്യയിൽ | pearson goldheist: Gold was smuggled into india
00:55
Video thumbnail
സിംബാബ്‌വെയ്ക്ക് മുന്നിൽ വീണ് ഇന്ത്യൻ യുവനിര |Zimbabwe beat India by 13 runs|
00:45
Video thumbnail
ഒഴിവാക്കാം, ഭാഷാ പ്രയോ​ഗത്തിലെ ദുരന്തങ്ങൾ |Episode 102| Binu K Sam | Pathirum Kathirum | MC News |
03:53
Video thumbnail
മഴക്കാലത്തെ ഭക്ഷണം; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം |Avoid these vegetables during monsoon season|
01:28
Video thumbnail
വി.ഡി.സതീശന്റെ കാർ അപടകത്തിൽപെട്ടു | V D Satheeshan | Car Accident | News Updates In 1 Minutes
00:48
Video thumbnail
ജോലി ഭാരവും മാനസിക സമ്മർദ്ദവും; വിചിത്രമായ ആത്മഹത്യ |Robot commits suicide due to workload |
02:13
Video thumbnail
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം | MC News
00:45
Video thumbnail
ഹസാഡസ് വാഹനങ്ങളുടെ ഡ്രൈവിംഗ് പഠന രീതി കാര്യക്ഷമമാക്കണം; കെ ബി ഗണേഷ്‌കുമാർ
06:08
Video thumbnail
അഞ്ച് വയസ്സിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ ഇനി പേര് ചേർക്കാം | MC News | MC Radio
00:56
Video thumbnail
ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന താരങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. .
00:57
Video thumbnail
കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു
01:56
Video thumbnail
കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്‍റേത്; തുറന്നടിച്ച് അനൂപ് ചന്ദ്രൻ
00:59
Video thumbnail
കണ്ണമാലിയിലെ ജനങ്ങൾ പ്രതിഷേധത്തിൽ | MC News | MC radio
00:35
Video thumbnail
'ഭൂമിയിൽ ഛിന്നഗ്രഹം പതിക്കും, ഭൂമി പൊട്ടിത്തകരും' | Asteroid will hit Earth | MC News
02:27
Video thumbnail
എകെജി സെന്റർ ആക്രമിച്ചത് കെ. സുധാകരന്റെ അനുയായി: എം ബി രാജേഷ് | MC NEWS | MC RADIO
01:43
Video thumbnail
സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതയോഗ്യമല്ല: പ്രതിപക്ഷം | VD Satheeshan | MC News
02:53
Video thumbnail
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ കെയ്ർ സ്റ്റാർമർ| Keir Starmer to become british prime minister|MC News
01:38
Video thumbnail
'റോഡിൽ വീണ ഗർഭണിയുടെ ഗർഭം അലസി': റോഡുകളുടെ ദുരവസ്ഥ സഭയിൽ ഉന്നയിച്ച് നജീബ് കാന്തപുരം | MC News
03:02
Video thumbnail
എഴുത്തിന്റെ സുൽത്താന്‍ ഓര്‍മ്മയായിട്ട് മുപ്പതാണ്ട് | Vaikom Muhamamed Basheer | MC News | MC Radio
00:58
Video thumbnail
കുയിലി; വാഴ്ത്തപ്പെടാതെ പോയ വീരചരിതം | Kuyili - The Freedom Fighter | MC News
09:12
Video thumbnail
സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ | MC News | MC Radio
01:43
Video thumbnail
ചക്ക മിഠായി മുതൽ ചക്ക ബിരിയാണി വരെ: ഇന്ന് ലോക ചക്ക ദിനം | MC News | MC Radio
03:20
Video thumbnail
ഞാന്‍ കണ്ട കാര്യം അന്നും ഇന്നും പറയും : ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം ആവർത്തിച്ച് മുഖ്യമന്ത്രി
03:00
Video thumbnail
'ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല SFI'; എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി
02:16
Video thumbnail
പ്രിന്‍സിപ്പലിനെതിരായ എസ് എഫ് ഐയുടെ ഭീഷണി; സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം | V D SATHEESAN|
00:53
Video thumbnail
`നിങ്ങള്‍ തിരഞ്ഞടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് മഹാരാജാവല്ല'; നിയമസഭയില്‍ ബഹളം
07:40
Video thumbnail
ആരെയും തല്ലിക്കൊല്ലാന്‍ ലൈസന്‍സ് നല്‍കിയോ? സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷനേതാവ്
05:25
Video thumbnail
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം | 1 Minute News | Kerala News | MC News
00:48
Video thumbnail
സഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
07:35
Video thumbnail
വിമ്പിള്‍ഡന്‍ ആഘോഷത്തില്‍ ആവേശമായി ഇലുമിനാറ്റി! | Illuminati |Carlos alcaraz|
00:34
Video thumbnail
ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിലെ ഈ ചിത്രങ്ങളോ? |LETTER BOX|
00:52
Video thumbnail
2024 പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും? |BTS JIN|
00:35
Video thumbnail
ആരാണ് ഭോലേ ബാബ? | BOLO BABA | How Ex Cop Turned to Bhole Baba ? | MC NEWS
02:47
Video thumbnail
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന് |MOHANLAL|
00:29
Video thumbnail
വിശ്വാസം നഷ്ടപ്പെട്ടു, രാജ്യത്തിന് ആവശ്യമില്ല നീറ്റിനെതിരെ വിജയ് |VIJAY |NEET EXAM|
00:56
Video thumbnail
അടൂർ ഗോപാല കൃഷ്ണന് പിറന്നാൾ ആശംസകൾ |ADOOR GOPALAKRISHNAN|
02:55
Video thumbnail
രാജ്യസഭയില്‍ ബഹളം, മദ്രാവാക്യം മുഴക്കി പ്രതിപക്ഷം | Narendra Modi | Rajya Sabha | MC News
03:21
Video thumbnail
'തോറ്റിട്ടില്ല, വിജയിച്ചിട്ടും മാറി കൊടുത്തു':അമ്മ തിരഞ്ഞെടുപ്പിനെതിരെ രമേഷ് പിഷാരടി | MC NEWS
00:53
Video thumbnail
യോഗ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? | Weight Loss | Yoga | Fitness | MC News
01:33
Video thumbnail
നന്ദിപ്രമേയത്തില്‍ മോദിയുടെ മറുപടി; ലോക്‌സഭയില്‍ ബഹളം | Narendra Modi | Lok Sabha | MC News
04:27
Video thumbnail
കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര; നന്ദി പറഞ്ഞ് രേണു | MC News | MC Radio
00:54
Video thumbnail
കാനഡ ദിനാഘോഷം; മാനത്ത് വർണവിസ്മയം തീർത്ത് നയാഗ്ര ഫോൾസ് വെടിക്കെട്ട് | MC News | MC Radio
01:00
Video thumbnail
ഇന്ത്യയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ | MC News | MC Radio
04:34
Video thumbnail
കാനഡ ദിനാഘോഷം; മിസ്സിസാഗയിലെ സെലിബ്രേഷൻ സ്ക്വയറിൽ രാത്രി പത്തു മണിയോടെ നടന്ന വെടിക്കെട്ട്… | MC News
00:54
Video thumbnail
പാർട്ടി - സർണക്കടത്ത് സംഘ ബന്ധം; തുറന്നടിച്ച് പാട്യം ഗോപാലന്റെ മകൻ ഉലക്‌ എൻ.പി | MC News | MC Radio
01:53
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!