Sunday, February 8, 2026

‘ശക്തിമാനെ’ സംവിധാനം ചെയ്യാൻ ബേസിൽ! ചർച്ചകൾ ‘മിന്നൽ’ വേഗത്തിൽ മുന്നോട്ട്… സൂപ്പര്‍ ഹീറോയായി എത്തുക ബോളിവുഡ് സൂപ്പര്‍ താരം

Basil to direct 'Shaktiman'! Discussions are moving forward at 'lightning' speed... Become a superhero Bollywood superstar

അഖില സുരേഷ്

ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ‘ശക്തിമാന്‍’ ബിഗ്‌സക്രീനിലേക്ക് എത്തുന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ബേസിലും ശക്തിമാൻ ടീമുമായി ചർച്ചകൾ പുരോഗമിക്കുന്നതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ബേസിലുമായുള്ള ചർച്ചകൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

‘ഇന്ത്യൻ സൂപ്പർഹീറോ സിനിമകളുടെ ലോകത്തെ നന്നായി അറിയാവുന്ന ബേസിൽ ശക്തിമാന്റെ വലിയ ആരാധകനാണ്. അദ്ദേഹം ശക്തിമാൻ ടീമിനെ ഒന്നിലധികം തവണ കാണുകയും സിനിമയുടെ ഭാഗമാകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റേതായ തിരക്കഥയുടെ വേർഷൻ നൽകാൻ നിർമ്മാതാക്കൾ ബേസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’.

‘ഹിന്ദി സിനിമയെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു ഫ്രാഞ്ചൈസിയാണ് ശക്തിമാൻ, അതിനാൽ തന്നെ സംവിധായകനെ തെരഞ്ഞെടുക്കുന്നതിൽ ടീം വളരെ ശ്രദ്ധാലുവാണ്. മുകേഷ് ഖന്ന ഈ കഥാപാത്രത്തെ എല്ലാവർക്കും സുപരിചിതനാക്കി. പല മുൻനിര സംവിധായകരുമായി അവർ സംസാരിച്ചിരുന്നു, ബേസിലിനാണ് മുൻഗണന.

എല്ലാ ചർച്ചകൾക്കും നല്ല പ്രതികരണം ലഭിക്കുന്നുണ്ട്’, എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. മുകേഷ് ഖന്നയുടെ ഭീഷ്മം ഇന്റര്‍നാഷണലും ബ്രേവിങ് തോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ചിത്രം പുറത്തിറങ്ങുന്നത്.

ബോളിവുഡ് താരം രൺവീർ സിങ് ശക്തിമാൻ ആകുമെന്ന് റിപ്പോർട്ടുകളുണ്ട്. മുകേഷ് ഖന്നയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!