Saturday, March 21, 2026

ഭീമാകാരന്മാരായ എട്ടുകാലികള്‍ കടലില്‍ നിന്നും തീരത്തേക്കടുക്കുന്നു; വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്!

Giant eight-footed animals move from the sea to the shore; This is the truth of the viral picture!

കടല്‍ കടന്ന് തീരത്തെത്തിയ ഒരുകൂട്ടം വിചിത്ര വസ്തുക്കളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ അമ്പരപ്പിക്കുന്നത്. നീളമുള്ള കാലകളുമായി തീരത്തടിഞ്ഞ ജീവികളുടെ ചിത്രങ്ങള്‍ കണ്ടതോടെ കടല്‍ കാണാനെത്തുന്ന സന്ദര്‍ശകര്‍ ആശങ്കയിലുമായി. സൗത്താഫ്രിക്കയിലെ ക്വയറ്റ് ബേയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പുലര്‍ച്ചെ പകര്‍ത്തിയ ചിത്രങ്ങളായതിനാല്‍ നിഴലടിച്ചു തീരത്തടിഞ്ഞ വസ്തുക്കള്‍ ഭീകരമായാണ് കാണപ്പെടുന്നത്. ഇതുകണ്ടതോടെ ഭൂമിയിലേക്കെത്തിയ അന്യഗ്രഹ ജീവികളാണോ ഇവയെന്നുവരെ ആളുകള്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സംഭവം അതൊന്നുമായിരുന്നില്ല.

മനുഷ്യന്റെ പ്രവര്‍ത്തികള്‍ മൂലം സമുദ്രം ദിനംപ്രതി മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കടലിന്റെ അടിത്തട്ടില്‍ പവിഴപ്പുറ്റുകളെ നാശമാക്കുന്ന വിധത്തില്‍ കോടാനുകോടി കണക്കിന് പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. നൂറു ദശലക്ഷം വരുന്ന സമുദ്ര ജീവികളെയും സമുദ്ര സസ്യങ്ങളെയുമെല്ലാം ഇത് പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. അത്തരത്തില്‍ പ്ലാസ്റ്റിക്കിന്റെ പ്രഭാവം മൂലം കടല്‍ സസ്യങ്ങളില്‍ പലതും വേരറ്റ് തീരത്ത് വന്നടിയാറുണ്ട്. ദക്ഷിണാഫ്രിക്കയിലെ തീരത്തു സംഭവിച്ചതും മറിച്ചല്ല.

കടലില്‍ വളരുന്ന കറ്റാര്‍വാഴ ചെടികളുടെ വേരറ്റ് തീരത്തു വന്നടിഞ്ഞ കാഴ്ചയാണ് ചിത്രത്തില്‍ കാണ്ടത്. ഇലകള്‍ മണ്ണില്‍ താഴ്ന്നു നില്‍ക്കുന്നതിനാലാണ് നീളമുള്ള കാലുകളുള്ള ജീവികളെ പോലെ അവ തോന്നിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഭീമാകാരന്മാരായ എട്ടുകാലികള്‍ കടലില്‍ നിന്നും കരയിലേക്ക് നീന്തിയടുക്കുകയാണെന്നേ ചിത്രം കണ്ടാല്‍ തോന്നൂ. ജാന്‍ വോര്‍സ്റ്റര്‍ എന്ന വ്യക്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

പ്രകൃതിക്ക് മനുഷ്യന്‍ വരുത്തി വയ്ക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ജാന്‍ വ്യക്തമാക്കി. അദ്ദേഹം ഉദ്ദേശിച്ചതു പോലെതന്നെ ആയിരക്കണക്കിന് ആളുകളിലേക്ക് ഈ ചിത്രം എത്തിക്കഴിഞ്ഞു. അവിശ്വസനീയമായ കാഴ്ചയാണ് ഇതെന്നാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്. ചിത്രത്തില്‍ കാണുന്നത് എന്തുതന്നെയായാലും അതിന്റെ നൂറുമൈല്‍ അകലെപോലും എത്താന്‍ ഭയന്നു പോകുമെന്ന് കുറിക്കുന്നവരുമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!