സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ശിക്ഷാരീതികളെ കുറിച്ച് പഠിപ്പിക്കാന്‍ താലിബാന്‍. മറ്റ് മതസ്ഥരെ എങ്ങനെ കൊല്ലാമെന്നും സ്ത്രീകളെ എങ്ങനെ ശിക്ഷിക്കാമെന്നുമുളള ശിക്ഷാരീതികളെ കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താണ് താലിബാന്റെ നീക്കം.
താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച അംറുല്ല സലേയാണ് താലിബാന്റെ ഈ പദ്ധതിയെക്കുറിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ പാഠ്യപദ്ധതിയില്‍ താലിബാന്‍ 62 പുതിയ പോയിന്റുകള്‍ ചേര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയെ പൈശാചികവല്‍ക്കരിക്കുക, മറ്റ് മതക്കാരെ കൊല്ലുക, തീവ്രവാദത്തെ സ്ഥാപനവല്‍ക്കരിക്കാന്‍ ശ്രമിക്കുക, സ്ത്രീകളെ ശിക്ഷിക്കുക, ഫിദായീന്‍ ആക്രമണങ്ങളെ ഇസ്ലാമിക പ്രതിരോധമായി ന്യായീകരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ പാഠ്യപദ്ധതി വളരെ മോശമാണെന്നാണ് അഫ്ഗാനികളുടെ അഭിപ്രായം . ഈ ഫാസിസം അവസാനിപ്പിക്കുന്നതുവരെ ആണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് പോലും ചിലര്‍ പറയുന്നു. ഇത്തരം പഠിപ്പിക്കലുകള്‍ക്കും പുതിയ പുസ്തകങ്ങള്‍ക്കുമായി അമേരിക്ക എന്തിനാണ് 40 മില്യണ്‍ ഡോളര്‍ (40 ദശലക്ഷം ഡോളര്‍) ഓരോ ആഴ്ചയും നല്‍കുന്നത് എന്ന ചോദ്യവും ഉയരുന്നു.
