Tuesday, October 14, 2025

`യുദ്ധത്തില്‍ ക്ഷീണിതരെയും ദരിദ്രരെയും ഓര്‍ക്കണം’: മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം

'We must remember the war-weary and the poor': Pope's Christmas message

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ലോകമെമ്പോടുമുളള വിശ്വാസികള്‍ ക്രിസ്മസിനെ വരവേറ്റു. പൂല്‍ക്കൂടും, നക്ഷത്രങ്ങളും, തോരണങ്ങളും കരോള്‍ ഗാനാഘോഷങ്ങളോടെ ഏവരും ക്രിസ്മസ് രാവിനെ ആഘോഷമാക്കി. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം ആഘോഷങ്ങളും പ്രാര്‍ത്ഥനകളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഗംഭീരമാക്കി ലോകമെങ്ങും.

യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍മിക്കണമെന്ന് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. ഉക്രൈനിലെ യുദ്ധത്തെയും മറ്റ് സംഘര്‍ഷങ്ങളെയും കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരെപ്പോലും വിഴുങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്നും പറഞ്ഞു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് അദ്ദേഹം നേതൃത്വം നല്‍കി. നാലായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്ത ശേഷം പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!