ഇന്ത്യ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ഭീകരാക്രമണ ഭീഷണിയുമായി സിഖ് ഭീകര സംഘടനയായ ഖലിസ്ഥാന്‍. ജനുവരി 26ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു.
‘2023ല്‍ ഇന്ത്യയുടെ അധീശത്വത്തില്‍ നിന്ന് പഞ്ചാബിനെ മോചിപ്പിക്കും’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പന്നു പറയുന്നു. ജനുവരി 26ന് ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ സിഖ് ഫോര്‍ ജസ്റ്റിസിന് ഇടപെടേണ്ടി വരും. ഡല്‍ഹിയാണ് ലക്ഷ്യമെന്നും ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുമെന്നും വീഡിയോയില്‍ പന്നു പറയുന്നുണ്ട്. ഖലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് 5,00,000 ഡോളറും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഭീഷണി ഉയര്‍ന്നതിന് പിന്നാലെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ സിഖ് ഫോര്‍ ജസ്റ്റിസിനും (എസ്എഫ്‌ജെ) പന്നുവിനുമെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കി. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനും രാജ്യത്ത്, പ്രത്യേകിച്ച് പഞ്ചാബില്‍ സമാധാനം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിനും കഴിഞ്ഞ വര്‍ഷം പഞ്ചാബ് പോലീസ് പന്നുവിനെതിരെ കേസെടുത്തിരുന്നു.