ഇന്നലെ രാവിലെ പീറ്റർബറോയിലെ ഡ്രൈവ വേയിൽ വാഹനമിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഷെർബ്രൂക്ക് സ്ട്രീറ്റിന് സമീപമുള്ള വുഡ്ഗ്ലേഡ് ബൊളിവാർഡിൽ രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു.
ഒരു വീടിന്റെ ഡ്രൈവ് വേയിൽ മരിച്ച പെൺകുട്ടിക്കൊപ്പം രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പോലീസ് അറിയിച്ചു.
അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
