ജപ്പാന്റെ തെക്കന്‍ ചിബ പ്രിഫെക്ചറില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. തെക്കന്‍ ചിബ പ്രിഫെക്ചറില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 4:16 ന് 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടു. അതെസമയം ആളപായമോ സുനാമി മുന്നറിയിപ്പോ നല്‍കിയിട്ടില്ല.
